വാഷിങ്ങ്ടൻ: ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. യു.എസ് സമയം രാത്രി 9.30 ഓടെയായിരുന്നു അപകടം. റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു.
വിമാനത്തിൽ 65 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഇടിച്ച വിമാനം സമീപത്തെ നദിയിലേക്ക് വീണതായും വിവരമുണ്ട്. റൺവേയിൽ വിമാനം ഇറങ്ങിയതിന്റെ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അമേരിക്കൻ എയർലൈൻസിന്‍റെ സി.ആർ.ജെ – 700 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 375 അടി ഉയരത്തിൽ വച്ചാണ് അപകടമുണ്ടായത്.