Timely news thodupuzha

logo

ബാലരാമപുരത്തെ പിഞ്ചുകുഞ്ഞിന്റെ കൊലപാതക കേസിൽ ശ്രീതുവിന്‍റെ ഗുരുവായ മന്ത്രവാദി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മന്ത്രിവാദി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിന്‍റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ ചോദ്യം ചെയ്തു വരികയാണ്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്‍റെ മൊഴിയിലാണ് പൊലീസ് നടപടി. ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസൻ.

പിന്നീട് കാഥികൻ എസ്‌.പി. കുമാറായി മാറിയ ഇയാൾ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു. ശ്രീതുവിനെതിരെ ഭർത്താവും ഭർതൃപിതാവും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കുട്ടിയുടെ മരണത്തിൽ ശ്രീതുവിന്‍റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്ന് ശ്രീജിത്ത് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ഇവർക്ക് പുറമേ ശ്രീതുവിനെതിരേ അയൽ വാസികളും പൊലീസിന് മൊഴി നൽകി.

ശ്രീതു നിരന്തരമായി കള്ളം പറയുമായിരുന്നെന്ന് അയൽവാസികളായ ഷീബ റാണിയും ഷീജയും മൊഴി നൽകി. ഇളയ മകൾക്ക് സുഖനില്ലെന്നും അപകടം പറ്റിയെന്നുമെല്ലാം ശ്രീതു പറയുമായിരുന്നു.

കള്ളം പറയുന്നത് എന്തിനാണെന്ന് ചോദിച്ചാൽ കരയുകയാണ് പതിവെന്നും അയൽ വാസികൾ പറഞ്ഞു. ഹരികുമാർ ഒറ്റയക്ക് കുറ്റം ചെയ്യില്ലെന്നും ശ്രൂതുവിനും വ്യക്തമായ പങ്കുണ്ടാവുമെന്നും ഇവർ പൊലീസിനോട് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *