ന്യൂഡൽഹി: സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും ലൈഫ് മിഷൻ കോഴകേസിൽ സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉയർത്തിയ ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിയുകയാണ്. കൂടുതൽ വമ്പൻ സ്രാവുകൾ അന്വേഷണം മുന്നോട്ടു പോയാൽ പിടിയിലാകും.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് പറഞ്ഞത് ഇപ്പോൾ ശരിയായി. കേസുകൾ കോൾഡ് സ്റ്റോറേജിൽ വച്ചത് ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിൻറെ ഭാഗമായാണ്. കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് നിലവിൽ സംശയമെന്നും ചെന്നിത്തല പറഞ്ഞു.