തിരുവനന്തപുരം: വരുമാനം വർധിപ്പിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ടാർഗറ്റ് നൽകാനുള്ള തീരുമാനത്തിൽ ആശങ്ക. മുഴുവൻ ശമ്പളവും കിട്ടാൻ ടാർഗറ്റ് തികയ്ക്കണമെന്ന നിർദേശത്തിലാണ് എതിർപ്പും ആശങ്കകളും. വലിയ ഡിപ്പോകൾക്ക് ടാർഗറ്റ് തികയ്ക്കാൻ പ്രശ്നമുണ്ടാവില്ലെന്നും ഓർഡിനറി ഡിപ്പോകൾ എങ്ങനെ ടാർഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക. പദ്ധതി നടപ്പായാൽ നൂറ് ശതമാനം ടാർഗറ്റ് പൂർത്തീകരിക്കുന്ന ഡിപ്പോയിലെ തൊഴിലാളികൾക്ക് മാത്രമാവും മുഴുവൻ ശമ്പളം.
എന്നാൽ നിർദേശത്തോടുള്ള എതിർപ്പ് തൊഴിലാളി സംഘടനകൾ ഉയർത്തിത്തുടങ്ങി. ആളില്ലാത്തതിൻറെ പ്രശ്നം നേരിടുന്ന ഓർഡിനറി ഡിപ്പോകൾ എങ്ങനെ ടാർഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക. വരുമാനത്തിന് അനുസരിച്ച് ശമ്പളം നൽകാനാണ് കെഎസ്ആർടിസി എംഡി മുന്നോട്ട് വെച്ച നിർദ്ദേശം. ഡിപ്പോ അടിസ്ഥാനത്തിൽ ടാർഗറ്റ് നൽകുന്നതാണ് ആശയം.