Timely news thodupuzha

logo

കട്ടപ്പനയിൽ ഉയരുന്നത് ഹൈടെക്ക് പി.എസ്.സി ജില്ലാ ഓഫീസ് മന്ദിരം

കട്ടപ്പന: നഗരസഭ പരിധിയിൽ അമ്പലക്കവലയിലെ 20 സെൻ്റ് സ്ഥലത്താണ് ഇടുക്കി ജില്ലാ പി എസ് സി ഓഫിസിന് പുതിയ മന്ദിരം നിർമിക്കുന്നത്. താഴത്തെ നില കൂടാതെ മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയം 13842.5 ചതുരശ്ര അടിയിലാണ് നിർമ്മിക്കുക. ഓരോ നിലയും 3336 ചതുരശ്ര അടിയിലാവും. ജില്ലാ ഓഫിസിനോടൊപ്പം ഓൺലൈൻ പരീക്ഷാകേന്ദ്രവും പുതിയ കെട്ടിടത്തിലുണ്ടാവും. ഇരുന്നൂറിലധികം ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുക്കുക. കെട്ടിട നിർമ്മാണത്തിനായി 7.50 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

ഫ്രണ്ട് ഓഫീസ്, സെക്യൂരിറ്റി റൂം, വെയിറ്റിംഗ് ഏരിയ, ജനറേറ്റർ റും, ഇലക്ട്രിക്കൽ റൂം, സിസിടിവി റൂം, ഒ.എം.ആർ ഷീറ്റ് ഡംപിംഗ് ഏരിയ, ശുചിമുറികൾ, ഗസ്റ്റ് റൂം, ഇൻ്റർവ്യു ഹാൾ, ഓഫീസ് റൂം, സീക്രട്ട് സെക്ഷൻ, പരീക്ഷാ സെക്ഷൻ, ഓൺലൈൻ പരിക്ഷാ ഹാൾ, പാർക്കിംഗ് ഏരിയ എന്നിവയുൾപ്പെടെയാണ് ജില്ലാ പി എസ് സി ഓഫീസിൻ്റെ രൂപകൽപന.

Leave a Comment

Your email address will not be published. Required fields are marked *