Timely news thodupuzha

logo

എസ്.ഡി.പി.ഐ ഓഫീസുകളിൽ ഇ.ഡി റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ ഓഫീസുകളിൽ ഇ.ഡി റെയ്ഡ്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച പണം എസ്.ഡി.പി.ഐക്ക് കൈമാറിയെന്ന ഇ.ഡിയുടെ കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ റെയ്ഡ് നടക്കുന്നത്.

എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയുടെ അറസ്റ്റിനു പിന്നാലെയാണ് ഇ.ഡിയുടെ നടപടി. പോപ്പുലർ ഫ്രണ്ട് കഡർമാർ സ്വരൂപിക്കുന്ന പണം എസ്.ഡി.പി.ഐയിലൂടെ റുട്ട്മാറ്റാൻ ശ്രമിച്ചു.

ഹവാലയടക്കമുള്ള മാർഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നും റമദാൻ കളക്ഷൻറെ പേരിലും പണം സ്വരൂപിച്ചു. ഹജ്ജ് തീർഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാൻ എന്ന പേരിൽ ഫണ്ട് പിരിച്ചു.

നിയമസഹായം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ പേരിലും ഇ-വാലറ്റുകൾ വഴിയും ഇന്ത്യയിലേക്ക് ഫണ്ട് എത്തി. എന്നിവയാണ് ഇഡിയുടെ കണ്ടെത്തലുകൾ. എസ്.ഡി.പി.ഐയെ നിയന്ത്രിക്കുന്നത് പണം നൽകുന്നതും പോപ്പുലർ ഫ്രണ്ടാണെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.

സാമ്പത്തിക ഇടപാടുകളുടെ ബുദ്ധി കേന്ദ്രം എം.കെ ഫൈസിയാണെന്നും ഇ.ഡി വ്യക്തമാക്കുന്നു. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിനായി പി.എഫ്‌.ഐ പിരിച്ച പണത്തിന്റെ വിഹിതം എം.കെ ഫൈസി കൈപ്പറ്റിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *