Timely news thodupuzha

logo

സ്ത്രീ സമൂഹത്തിന്റെ കണ്ണുനീരിൽ പിണറായി സർക്കാർ നിലംപൊത്തുമെന്ന് അഡ്വ. ജെബി മേത്തർ

വണ്ണപ്പുറം: പിണറായി സർക്കാർ സ്ത്രീ ദ്രോഹ നടപടി കൊണ്ട് കേരളത്തിന്റെ സ്ത്രീ സമൂഹത്തെ ദ്രോഹിക്കുകയാണെന്ന് അഡ്വ. ജെബി മേത്തർ എം.പി. മക്കൾ ആക്രമം കൊണ്ട് ബലിയാടാക്കപ്പെടുന്നു. ലഹരി കൊണ്ട് കുട്ടികൾ ആക്രമത്തിലെക്ക് പോകുന്നു. നിയന്ത്രിക്കാൻ ഒരു സർക്കാരില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ നടത്തുന്ന മഹിളാ സാഹസ് കേരള യാത്രക്ക് വണ്ണപ്പുറത്ത് നൽകിയ സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് സംസാരിക്കുക ആയിരുന്നു എം.പി.

സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം മുൻ ഡി.സി.സി പ്രസഡന്റ് റോയി കെ പൗലോസ് നിർവ്വഹിച്ചു. ജയലക്ഷ്മി ദത്തൻ, മിനി സാബു, നിഷ സോമൻ, എ.പി ഉസ്മാൻ, എം.ഡി അർജുനൻ, ഇന്ദു സുധാകരൻ, രാജു ഓടക്കൽ, പി.യു ഷാഹുൽ ഹമീദ്, ബേബി വട്ടക്കുന്നേൽ, എം.എ ബിജു, അഡ്വ. ആൽബർട്ട് ജോസ്, ജിജോ ജോസഫ്, ദിവ്യ അനീഷ്, കെ.കെ രവി, കെ.എം സുരേഷ്, കെ.ജി ശിവൻ, പി.എൽ ജോസ്, ജൈനമ്മ ജോസ്, സി.എൻ വിജയൻ, സത്യദാസ് ജോസഫ്, ലാലു കുട്ടപ്പൻ, ജോസഫ് അറയ്ക്കത്തോട്ടം, ജോസ് കെ പീറ്റർ, പി.എസ് ശ്രീകാന്ത്, ബാബു വാഴവര, അഭിലാഷ് അച്ചക്കോട്ടിൽ, നൈസി തോമസ്, ഹാജിറ സൈതുമുഹമ്മദ്, നൈസി ഡെനിൽ എന്നിവർ ആശംസകൾ നേർന്നു.

Leave a Comment

Your email address will not be published. Required fields are marked *