Timely news thodupuzha

logo

തമിഴ്നാട്ടിലെ പോസ്റ്ററുകൾ വിവാദത്തിൽ; അമിത് ഷായ്ക്ക് പകരം സന്താന ഭാരതിയുടെ ചിത്രം

ന‍്യൂഡൽഹി: കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിൻറെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകൾ വിവാദത്തിൽ. അമിത് ഷായ്ക്ക് പകരം തമിഴ് സംവിധായകനും നടനുമായ സന്താന ഭാരതിയുടെ ചിത്രമാണ് പോസ്റ്ററിൽ അച്ചടിച്ചിരിക്കുന്നത്. തമിഴ്നാടിലെ റാണിപേട്ടിലും ആരക്കോണത്തുമാണ് സംഭവം.

വർത്തമാനകാല ഇന്ത‍്യയുടെ ഉരുക്കുമനുഷ‍്യൻ എന്നാണ് പോസ്റ്ററിൽ അമിത് ഷായെ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ പോസ്റ്ററിൽ ബിജെപി സംസ്ഥാന എക്സിക‍്യൂട്ടിവ് അംഗം അരുൾ മൊഴിയുടെ പേരുമുണ്ട്.

എന്നാൽ തൻറെ അറിവോടെയല്ല പോസ്റ്റർ സ്ഥാപിച്ചതെന്നും തനിക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്നും അരുൾ മൊഴി പറഞ്ഞു. ബിജെപിയെ നാണം കെടുത്താൻ വേണ്ടി എതിരാളികൾ ചെയ്തതാണെന്നും അരുൾമൊഴി കൂട്ടിച്ചേർത്തു. സംഭവത്തിൽ ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 56-ാമത് സിഐഎസ്എഫ് റൈസിങ് ഡേയിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെത്തിയിരുന്നത്.

അതേസമയം ബിജെപി പ്രവർത്തകർക്ക് സ്വന്തം നേതാവിനെ തിരിച്ചറിയാൻ പോലും കഴിവില്ലെയെന്ന് ചോദിച്ചുകൊണ്ട് ഡിഎംകെ പ്രവർത്തകരടക്കം നിരവധിപേർ പോസ്റ്റർ സമൂഹ മാധ‍്യമങ്ങളിൽ വ‍്യാപകമായി പ്രചരിപ്പിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *