ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിക്കാൻ ഈയാഴ്ച തീരുമാനമുണ്ടായേക്കും. ഇതോടെ, ജീവനക്കാരുടെ ഡിഎ 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയരും. 1.2 കോടി ജീവനക്കാർക്കും പെൻഷൻകാർക്കുമാകും ഏഴാം ശമ്പളക്കമ്മിഷൻ പ്രകാരമുള്ള കേന്ദ്ര തീരുമാനത്തിൻറെ ആനുകൂല്യം.
നാളെ ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡിഎ വർധനയ്ക്ക് അംഗീകാരം നൽകിയേക്കും. എല്ലാ വർഷവും മാർച്ചിലും ഒക്റ്റോബറിലുമാണു കേന്ദ്ര സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്.
മാർച്ചിൽ ഹോളിയോടനുബന്ധിച്ചാണു ക്ഷാമബത്ത വർധന. ഇതിന് ജനുവരി മുതൽ പ്രാബല്യമുണ്ടാകും. ഒക്റ്റോബറിൽ ദീപാവലിയോടനുബന്ധിച്ച് നടത്തുന്ന പ്രഖ്യാപനത്തിന് ജൂലൈ മുതലാകും പ്രാബല്യം.