Timely news thodupuzha

logo

സിനിമകളിൽ ഉള്ളടക്ക നിയന്ത്രണം; കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമ മേഖലകളിലെ ലഹരി ഉള്ളടക്കങ്ങൾ തടയാൻ സംസ്ഥാന സർക്കാരിന് പരിമിതികളുണ്ടെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമ ഉള്ളടക്കങ്ങളിൽ കേന്ദ്ര ഫിലീം സെൻസർ ബോർഡാണ് ഇടപെടേണ്ടത്. ഇക്കാര്യത്തിൽ വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.

ഇത്തരം ഉള്ളടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല. തിയേറ്ററുകളിൽ മാത്രമല്ല, ഒടിടിയിലും ഇത്തരം ഉള്ളടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷ്ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നമുള്ളതിനാലാണ് സർക്കാരിന് വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ സാധിക്കാത്തത്. കഴിഞ്ഞ ദിവസം സിനിമ രംഗത്തു നിന്നുള്ളവരുമായി ചർച്ച നടത്തിയിരുന്നു. യോഗത്തിൽ ഇത്തരം സിനിമകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. തത്വത്തിലത് അവർ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *