ശ്രീനഗർ: പഹൽഗാമിലെ ഭീകരൻ ആദിൽ ഹുസൈൻ തോകാറിൻറെയും ആസിഫ് ഷെയ്ഖിൻറെയും വീടുകൾ തകർത്ത് ജമ്മുകശ്മീർ സർക്കാർ. വ്യാഴാഴ്ച രാത്രിയോടെയാണ് സ്ഫോടനത്തിൽ വീട് തകർത്തത്. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് കാരണകാരയവരാണ് ഇരുവരും. ഇവരുടെ വീടുകളിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു.
രണ്ട് ഭീകരരുടെ വീടുകൾ തകർത്ത് ജമ്മുകശ്മീർ സർക്കാർ
