ശ്രീനഗർ: ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക് സൈന്യം. ബന്ദിപ്പോരയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി നേരിട്ടതായും വെടിവയ്പ്പിൽ ആർക്കും പരുക്കിളിലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ചയോടെ, കുൽനാർ ബാസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം പ്രദേശത്ത് എത്തുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെ, ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യവുമായി ശക്തമായ ഏറ്റുമുട്ടലുണ്ടായി. ശക്തമായ തിരിച്ചടി നൽകിയയെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പ്രതികരിച്ചത്.
ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം
