Timely news thodupuzha

logo

പല്ലാരിമംഗലം പഞ്ചായത്തിൽ പഠനോപകരണങ്ങൾ നൽകി

കോതമം​ഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്‌ 2024 – 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അധിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പഠനോപകരണ വിതരണം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്‌ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു. വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ സലീം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മൈ‌തീൻ,വാർഡ് മെമ്പർമാരായ അബൂബക്കർ മാങ്കുളം, റിയാസ് തുരുത്തേൽ, ഷാജിമോൾ റഫീഖ്, നാസിയ ഷമീർ, എ എ രമണൻ, അസിസ്റ്റന്റ് സെക്രട്ടറി എം എം നിസീമ, പൈമറ്റം ഗവണ്മെന്റ് യുപി സ്കൂൾ പ്രധാന അധ്യാപിക സിനി എം വർഗീസ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *