ന്യൂഡൽഹി: ഇന്ത്യയുടെ സേനയുടെ കരുത്ത് പ്രദർശിപ്പിച്ച് നാവിക സേനയുടെ പുതിയ സാമൂഹ്യ മാധ്യമ പോസ്റ്റ്. സമുദ്രോപരിതലത്തിലുള്ള കപ്പൽ, താഴെ അന്തർവാഹിനി, ഇവയ്ക്ക് സമീപം പറക്കുന്ന ഹെലികോപ്റ്റർ എന്നിവയുടെ ചിത്രമാണ് നാവിക സേന ഔദ്യോഗിക എക്സ് പേജിൽ പങ്കുച്ചിരിക്കുന്നത്. നാവികകരുത്തിൻറെ ത്രിശൂലം- അലകൾക്ക് മീതെ, താഴെ, കുറുകെ എന്ന അടിക്കൂറുപ്പോടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
അതിപ്രസര ശേഷിയുള്ള ഐഎൻഎസ് കൊൽക്കത്ത, അത്യാധുനിക ലൈറ്റ് ഹെലികോപ്ടറായ ദ്രുവ്, ആധുനിക സംവിധാനങ്ങളുള്ള സ്കോർപീൻ ക്ലാസ് അന്തർവാഹിനി എന്നിവയാണ് ചിത്രത്തിലുള്ളത്. എന്നാൽ വൈറലായ ഈ ചിത്രം നാവിക സേന ഫയൽ ചെയ്തിരുന്ന ചിത്രമാണെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നുണ്ട്. എന്തായാലും ഏതു സാഹചര്യത്തേയും നേരിടാനും തിരിച്ചടിക്കാനും സേന ഒരുങ്ങിക്കഴിഞ്ഞു.