കൊച്ചി: ദിവസങ്ങളോളമുള്ള വിശ്രമത്തിനു ശേഷം സ്വർവിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. ചൊവ്വാഴ്ച (06/05/2025) പവന് ഒറ്റയടിക്ക് 2000 രൂപയാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിൻറെ വില 72,200 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപ വർധിച്ച് 9025 രൂപയായി. മേയ് മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപയോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. 1720 രൂപയുടെ ഇടിവാണ് മേയ് മാസത്തിൽ ആകെ ഉണ്ടായത്.
സ്വർണവില 70,000 രൂപയ്ക്കു താഴെ എത്തുമോയെന്നു കാത്തിരിക്കുന്നതിനിടെയാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായി രണ്ടാം ദിനവും വർധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര തലത്തിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വമാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയായി തന്നെ തുടരുകയാണ്.