മൂലമറ്റം: കെ.എസ്.ഇ.ബി ഇപെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സമ്മേളനം മൂലമറ്റം എച്ച്.ആർ.സി ഹാളിൽ നടന്നു. പ്രസിഡന്റ് എം.ജി വിജയന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി പി.എച്ച് ഭോഗീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി ജി സുകുമാരൻ നായർ ഡിവിഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ നേതാക്കളായ എൻ.ബി ചന്ദ്രോദയൻ, പി.ജി പ്രകാശ്, എസ് ഗോപാലകൃഷ്ണൻ നായർ, ഇന്ദിരാ കൃഷ്ണൻ, കെ.ബി കനകമ്മ, പി.എച്ച് കബീർ തുടങ്ങിയവർ സംസാരിച്ചു.

പി.എസ് ശശിധരൻ നായർ സ്വാഗതവും സാബു എം കുര്യൻ കൃതജ്ഞതയും പറഞ്ഞു. 2025 – 2026ലേക്ക് ഉള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. എം.ജി വിജയൻ(പ്രസിഡണ്ട്), ജി സുകുമാരൻ നായർ(സെക്രട്ടറി), പി.എച്ച് കബീർ(ട്രഷറർ) എന്നിവരെയും സി.സി മെമ്പറായി പുന്നൂസ് മാത്യുവിനെയും സമ്മേളനം തിരഞ്ഞെടുത്തു.