Timely news thodupuzha

logo

പ്ലസ് ടു പരീക്ഷാ ഫലം മെയ് 22ന്

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം മെയ് 22ന് പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഓഫ് എക്സാമിനേഷൻസ് ഓഫീസ് അറിയിച്ചു. നേരത്തെ പരീക്ഷാഫലം മേയ് 21 വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിക്കും.

പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് www.keralaresults.nic.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.go എന്നിവ വഴി ഫലം പരിശോധിക്കാം. ഈ വെബ്‌സൈറ്റുകൾക്ക് പുറമെ PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്.

വിഎച്ച്എസ്ഇ ഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകൾ വഴി അറിയാം. ഇതിനുപുറമെ PRD Live മൊബൈൽ ആപ്പിലും പരീക്ഷാ ഫലം ലഭ്യമാകും.

Leave a Comment

Your email address will not be published. Required fields are marked *