ഇടുക്കി: മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള സൈറണിന്റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുവേണ്ടി സൈറണിന്റെ ട്രയൽ റൺ നടത്തി. സൈറണുകളുടെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനു വേണ്ടിയുള്ള സാങ്കേതിക ക്ഷമതാ പരിശോധന മാത്രമാണിതെന്നും പൊതുജനങ്ങൾ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുതെന്നും ഇടുക്കി ജില്ലാ കളക്ടർ മുൻകൂട്ടി അറിയിച്ചിരുന്നു.
ചെറുതോണി അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള സൈറണിന്റെ ട്രയൽ റൺ നടത്തി
