ഇടുക്കി: കിണർതേകാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെട്ടു. മൂലമറ്റം സ്വദേശിയായ തട്ടാപറമ്പിൽ ജസ്റ്റിൻ ആണ് അപകടത്തിൽപ്പെട്ടത്.

മൂലമറ്റത്ത് തന്നെ താമസിക്കുന്ന ഇടക്കര ബാബുവിന്റെ 60 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ജസ്റ്റിൻ.


വൃത്തിയാക്കിയതിനു ശേഷം കരയ്ക്ക് കയറുന്നതിന് ഇടയിലാണ് കിണറിന്റെ ബിമുകൾ ഇടിഞ്ഞ് ജസ്റ്റിന്റെ ദേഹത്ത് പതിച്ചത്. ഉടൻ തന്നെ കുടുംബാംഗങ്ങൾ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടർന്ന് മൂലമറ്റം അഗ്നിരക്ഷ നിലയത്തിൽ വിവരം അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ അബ്ദുൽ അസീസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ബിജു സുരേഷ്, സി.സി അജയകുമാർ, സീനിയർ ഫയർ ഓഫീസർമാരായ ജിൻസ് മാത്യു, എം.വി മനോജ്, എൽദോസ് മാത്യു, ഫയർ ഓഫീസർമാരായ അരവിന്ദ് എസ്.ആർ, സിജു എം.പി തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ജസ്റ്റിനെ മൂലമറ്റം ബിഷപ്പ് വയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.