മുട്ടം: മുട്ടം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭഗമായി നീതി മെഡിക്കൽ സ്റ്റോർ ആധുനിക രീതിയിൽ നവീകരിക്കാനും നീതി മെഡിക്കൽ ലാബ് ആരംഭിക്കാനും തീരുമാനം. വനിതകളുടെയും യുവാക്കളുടെയും വ്യാപാരികളുടെയും ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കാനും വിവിധ ആശുപത്രികളുടെ സഹായത്തോടെ ജീവിത ശൈലി രോഗനിർണ ക്യാമ്പ്, നേത്രരോഗ പരിശോധന ക്യാമ്പ്, മെഗാ മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് സാം ക്രിസ്റ്റി ഡാനിയേൽ ഐ.പി.എസിൻ്റെ അധ്യക്ഷതയിൽ പി.ജെ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.
1926 മെയ് 26ന് രജിസ്റ്റർ ചെയ്ത് ജൂൺ 26ന് പ്രവർത്തനം ആരംഭിച്ച ബാങ്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ബാങ്കിലെ മുൻ പ്രസിഡൻറുമാരെയും മികച്ച സഹകാരികളെയും മുതിർന്ന സഹകാരിയെയും പരിപാടിയിൽ ആദരിച്ചു. കൂടാതെ സി.ആർ.പി.എഫിൽ നാൽപത് വർഷം സേവനം അനുഷ്ടിച്ച് സി.ഐ. ആയി വിരമിച്ച സന്തോഷ് അമ്പാട്ടിനേയും യോഗത്തിൽ ആദരിച്ചു.
ആശംസകൾ അർപ്പിച്ച് എൻ.കെ. ബിജു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ഗ്ലോറി പൗലോസ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), അരുൺ ചെറിയാൻ വിജു സി. ശങ്കർ (മർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ്, മുട്ടം),സമീപ സഹകരണ ബാങ്ക് പ്രസിഡൻറുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിചു. യോഗത്തിൽ ബാങ്ക് സെക്രട്ടറി രമ്യ ജെ. കളപ്പുര കൃതജ്ഞത പറഞ്ഞു.