Timely news thodupuzha

കെഎസ്‍ടിഎ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി

തൊടുപുഴ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക്‌ കരുത്ത്‌ പകരുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, ഡി.എ കുടിശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‍ടിഎ ജില്ലാ കമ്മിറ്റി തൊടുപുഴയിൽ നടത്തിയ പ്രകടനത്തിലും ധർണയിലും കേന്ദ്ര സർക്കാരിനെതിരായ രോക്ഷമുയർന്നു. കെഎസ്‌‍ടിഎ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ​മുൻസിപ്പൽ മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർ​ഗീസ് ഉദ്ഘാടനംചെയ്‍തു.

കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ കെ ആർ ഷാജിമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ, സംസ്ഥാന എക്സിക്യുട്ടീവം​​ഗങ്ങളായ കെ വി അനീഷ്‌ലാൽ, എം രമേശ്, സംസ്ഥാന കമ്മിറ്റിയംഗം അപർണ നാരായണൻ, ജില്ലാ ട്രഷറർ എം തങ്കരാജ്, പി ആർ ബിന്ദു, കെ ജെ ത്രേസ്യാമ്മ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *