തൊടുപുഴ: മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് സഹകരണത്തോടെ തൊടുപുഴയിൽ ഫോസ്റ്റാക് ട്രെയിനിങ്ങ് സംഘടിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കാനും വിതരണം നടത്തുവാനും വേണ്ട അടിസ്ഥാനപരമായ മാനദണ്ഡങ്ങളെ കുറിച്ച് വ്യാപാരികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് ട്രെയിനിങ്ങ് സംഘടിപ്പിച്ചിട്ടുള്ളതെന്നും ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. രാകേന്തു തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ വ്യാപാരികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഓഫീസർ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.
പലപ്പോഴും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും നിയമങ്ങൾ അറിവില്ലാത്തതുകൊണ്ട് പലതരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനെല്ലാം പരിഹാരം ഉണ്ടാകുന്നതിനു വേണ്ടിയാണ് ഇതുപോലെ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് എന്നും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ രാജു തരണിയിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
യോഗത്തിൽ ജനറൽ സെക്രട്ടറി സി കെ നവാസ്, ട്രഷറര്‍ അനിൽ പീടികപറമ്പിൽ, വൈസ് പ്രസിഡന്റ്‌മാരായ ഷെരീഫ് സർഗ്ഗം, കെ.പി ശിവദാസ്, സെക്രെട്ടറി ലിജോൺസ് ഹിന്ദുസ്ഥാൻ, ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് സീനിയർ ക്ലർക്ക് ഹരീഷ് പി.എം, നൗഷാദ് വി.പി എന്നിവർ ആശംസകൾ അറിയിച്ചു. പ്രശസ്ത ട്രൈനെർ ജാഫർ ക്ലാസ്സ് നയിച്ചു. സെക്രട്ടറി ഷിയാസ് എംപീസ് നന്ദി അറിയിച്ചു.






