കൊച്ചി: മുണ്ടൻ വേലിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി കുട്ടിക്ക് ഗുരുതര പരിക്ക്. 11 വയസുക്കാരൻ സിയാനാണ് പരിക്കേറ്റത്. പാൽ വാങ്ങാൻ സൈക്കളിൽ പോയി വരുന്നവഴിയായിരുന്നു അപകടം. സെക്കിളിൽ സഞ്ചിരിക്കുന്നതിനിടെ താഴ്ന്നു കിടന്ന കേബിളിൽ കഴുത്ത് കുരുങ്ങി കുട്ടി വാഴുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്.
ഇന്നലെ തന്നെ കേബിൾ കുഴുത്തിൽ കുടുങ്ങി നടക്കുന്ന രണ്ടാമത്തെ അപകടമായിരുന്നു ഇത്. ഇന്നലെ രാവിലെ 6 മണിക്ക് മകളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിടെയാണ് അപകടം. എറണാകുളം എംജി റോഡിൽ വച്ച് അഭിഭാഷകനായ കുര്യനാണ് അപകടമുണ്ടായത്. റോഡിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുടുങ്ങി വണ്ടി മറിയുകയായിരുന്നു.