Timely news thodupuzha

logo

നിലമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച് ആര‍്യാടൻ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത്. നിലമ്പൂർ താലൂക്ക് ഓഫിസിലെത്തിയായിരുന്നു പത്രിക സമർപ്പിച്ചത്. മുസ്‌ലിം ലീഗ് രാജ‍്യസഭാ എംപി അബ്ദുൾ വഹാബ്, കെപിസിസി വർക്കിങ് പ്രസിഡൻറ് എ.പി അനിൽകുമാർ തുടങ്ങിയ നേതാക്കൾ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. വൻ ജനകൂട്ടത്തിനൊപ്പമാണ് ആര‍്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കാൻ താലൂക്ക് ഓഫിസിലെത്തിയത്. ഇതിനിടെ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായി. നേതാക്കൾ ഇടപ്പെട്ടതിനാലാണ് സംഘർഷം കൈയാങ്കളിയിലേക്കു നീങ്ങാതിരുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും ശനിയാഴ്ച തന്നെയാണ് പത്രിക സമർപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *