Timely news thodupuzha

logo

latest news

കേരള സ്റ്റോറിയിൽ പറയുന്ന കാര്യങ്ങൾ കേരളത്തിൽ എവിടെയാണ് സംഭവിച്ചിട്ടുള്ളത്; മുഖ്യമന്ത്രി

കൊല്ലം: കേരള സ്‌റ്റോറി സിനിമ ആർ.എസ്.എസ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എവിടെയാണ് കേരള സ്റ്റോറിയിൽ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടുള്ളത്. ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ പച്ച നുണ പ്രചരിപ്പിക്കുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണ് കേരള സ്റ്റോറി. സിനിമ പ്രദർശിപ്പിച്ചതിൽ പ്രത്യേക ഉദ്ദേശ്യമുണ്ടെന്നും മുഖ്യമന്ത്രി കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെ ഒരു വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുന്നു. അത് പ്രദർശിപ്പിക്കുന്നതിന് പിന്നിലും പ്രത്യേക ഉദ്ദേശ്യമുണ്ട്. ആർ.എസ്.എസ് കെണിയിൽ വീഴരുത്. രാജ്യത്ത് ആർ.എസ്.എസിനു കൃത്യമായ അജണ്ടയുണ്ട്. ആഭ്യന്തര ശത്രുക്കളെ ഇല്ലാതാക്കുക …

കേരള സ്റ്റോറിയിൽ പറയുന്ന കാര്യങ്ങൾ കേരളത്തിൽ എവിടെയാണ് സംഭവിച്ചിട്ടുള്ളത്; മുഖ്യമന്ത്രി Read More »

മുസ്ലിം, കമ്യൂണിസ്‌റ്റ്‌, കേരള വിരുദ്ധ സിനിമയാണ് കേരള സ്‌റ്റോറിയെന്ന് എം.വി ഗോവിന്ദൻ

ഇടുക്കി: കേരള സ്‌റ്റോറി സിനിമയും അതിന്റെ പ്രദർശനവും ആർ.എസ്‌.എസ്‌ അജണ്ടയുടെ ഭാഗമെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിനിമയുടെ യാതൊരു കലാമൂല്യവും കേരള സ്‌റ്റോറിക്ക്‌ ഇല്ല. മുസ്ലിം, കമ്യൂണിറ്റ്‌, കേരള വിരുദ്ധ സിനിമയാണ്‌ കേരള സ്‌റ്റോറി. നിരോധിക്കുകയല്ല, ആശയത്തെ ആശയം കൊണ്ട്‌ നേരിടുകയാണ്‌ വേണ്ടതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇടുക്കിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൂരദർശനിൽ പ്രദർശിപ്പിച്ചപ്പോഴാണ് സി.പി.ഐ.എം എതിർത്തത്. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള രൂപതയുടെ തീരുമാനം എന്തിനാണെന്ന് അവർ മനസ്സിലാക്കേണ്ടതാണ്. അവർ ആലോചിക്കേണ്ടതാണ്. തിയേറ്ററിൽ …

മുസ്ലിം, കമ്യൂണിസ്‌റ്റ്‌, കേരള വിരുദ്ധ സിനിമയാണ് കേരള സ്‌റ്റോറിയെന്ന് എം.വി ഗോവിന്ദൻ Read More »

ക്ഷേമ പെൻഷൻ തകർക്കാൻ ആരും നോക്കേണ്ടെന്ന് മുഖ്യമന്ത്രി

കൊല്ലം: സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസില്ലെന്നും ക്ഷേമ പെൻഷൻ തകർക്കാൻ ആരും നോക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനാണ് ഇത്ര പെന്‍ഷന്‍ നല്‍കുന്നുവെന്നാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത്. കേരളത്തിന് അർഹമായ ഗ്രാന്റുകൾ കുറച്ചും മറ്റു ഉപരോധങ്ങൾ ഏർപ്പെടുത്തിയും കേന്ദ്രം കേരളത്തെ സാമ്പത്തികമായി പരമാവധി ഞെരുക്കുകയാണെന്നും ചവറയിൽ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഏഴുവർഷത്തിനുള്ളിൽ സംസ്ഥാനത്തിന്‌ അർഹതപ്പെട്ട കടമെടുപ്പ്‌ പരിധിയിൽ നിന്ന്‌ പബ്ലിക്‌ അക്കൗണ്ടിന്റെ പേരു പറഞ്ഞ്‌ 1,07,500 കോടിയിൽ …

ക്ഷേമ പെൻഷൻ തകർക്കാൻ ആരും നോക്കേണ്ടെന്ന് മുഖ്യമന്ത്രി Read More »

യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച: ആഭരണവും ഐ ഫോണുകളും പണവും മോഷണം പോയി

സേലം: യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ ഐഫോൺ ഉൾപ്പെടെ ഇരുപതോളം മൊബൈൽ ഫോണുകളും പണവും ക്രെഡിറ്റ് കാർഡുകളും നഷ്‌ടപ്പെട്ടു. പുലർച്ചെ ധർമപുരിക്കും സേലത്തിനും ഇടയിൽ ട്രെയിനിന്‍റെ എ.സി കോച്ചുകളിലാണ് കവർച്ച നടന്നത്. സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ നഷ്‌ടപ്പെട്ട ഐഫോൺ ട്രേസ് ചെയ്‌തപ്പോഴാണ് ഈ വിവരം ലഭിച്ചത്. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകാനായി യാത്രക്കാർ ഈറോഡ് സ്റ്റേഷനിലിറങ്ങി സേലത്തേക്ക് പോയി. ഹാൻഡ് ബാഗുകളും പാന്‍റ്സിന്‍റെ കീശയിൽ …

യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച: ആഭരണവും ഐ ഫോണുകളും പണവും മോഷണം പോയി Read More »

യു.എസ്സിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; ഒരു വർഷത്തിനി‍ടെ ജീവൻ നഷ്ടമായത് 11 പേർക്ക്

വാഷിങ്ങ്‌ടൺ: അമേരിക്കയിൽ വെച്ച് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയും ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അർഫാത്തിനെയാണ്(25) മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഹിയോ സംസ്ഥാനത്തെ ക്ലീവലാൻഡിലാണ്‌ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അബ്ദുൾ അർഫാത്തിന്റെ മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. അർഫാതിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. 2023 മെയ് മാസത്തിലാണ് അർഫത്ത് അമേരിക്കയിലെത്തിയത്. ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. മാർച്ച് …

യു.എസ്സിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; ഒരു വർഷത്തിനി‍ടെ ജീവൻ നഷ്ടമായത് 11 പേർക്ക് Read More »

റിഷ്യയുടെ ആണവ നിലയത്തിലേക്ക്‌ ഡ്രോൺ ആക്രമണം നടത്തി ഉക്രയ്‌ൻ

മോസ്‌കോ: ഉക്രയ്ന്‍ മേഖലയില്‍ റഷ്യയുടെ അധീനതയിലുള്ള സപൊറിഷ്യ ആണവ നിലയത്തിലേക്ക്‌ ഡ്രോൺ ആക്രമണം നടത്തി ഉക്രയ്‌ൻ. ആറു റിയാക്‌ടറുകളുള്ള നിലയമാണ് ആക്രമിക്കപ്പെട്ടത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം 2022ലാണ് നിലയം റഷ്യന്‍ നിയന്ത്രണത്തിലായത്. ആണവ നിലയം ലക്ഷ്യമിട്ടുള്ള ആക്രമണത്തെ ശക്തമായി അപലപിച്ച് അന്താരാഷ്ട്ര ആണവോ‍ർജ ഏജൻസി രം​ഗത്തെത്തി. ആണവ സംവിധാനങ്ങൾ ലക്ഷ്യം വയ്ക്കില്ലെന്ന അന്താരാഷ്ട്ര ധാരണ ലംഘിക്കുന്ന ഇത്തരം നടപടി വന്‍ ദുരന്തം വരുത്തി വയ്ക്കുമെന്ന് ഏജൻസി തലവൻ റഫേൽ ​ഗ്രോസി എക്സില്‍ കുറിച്ചു. നിലയത്തിന്റെ …

റിഷ്യയുടെ ആണവ നിലയത്തിലേക്ക്‌ ഡ്രോൺ ആക്രമണം നടത്തി ഉക്രയ്‌ൻ Read More »

അപൂർവ സൂര്യഗ്രഹണം വടക്കേ അമേരിക്കയിൽ

വാഷിങ്ങ്‌ടൺ: സൂര്യനെ പൂർണമായി ചന്ദ്രൻ മറയ്‌ക്കുന്ന അപൂർവ സൂര്യഗ്രഹണ കാഴ്‌ചയ്‌ക്ക്‌ സാക്ഷ്യംവഹിച്ച്‌ വടക്കേ അമേരിക്ക. അമേരിക്ക, മെക്‌സിക്കോ, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലാണ്‌ ഗ്രഹണം ദൃശ്യമായത്‌. ഇന്ത്യൻ സമയം തിങ്കൾ രാത്രി 9.12ന്‌ ആരംഭിച്ച്‌ ചൊവ്വ പുലർച്ചെ 2.20ന്‌ സമാപിച്ചു. രണ്ടു മണിക്കൂറാണ്‌ പൂർണ ഗ്രഹണത്തിന്‌ എടുത്തത്‌. നയാഗ്ര വെള്ളച്ചാട്ടം, മെക്‌സിക്കോ അമേരിക്കൻ അതിർത്തിയിലെ ഈഗിൾ പാസ്‌ തുടങ്ങിയ ഇടങ്ങളിൽ ആയിര കണക്കിനു പേരാണ്‌ ഗ്രഹണം കാണാൻ കാത്തു നിന്നത്‌.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിലേക്ക്‌ നിര്‍ധനരായ പലസ്തീന്‍ ജനതയുടെ പ്രയാണം

ഗാസ സിറ്റി: ന​ഗരത്തെ തച്ചുടച്ച് ഇസ്രയേൽ സൈന്യം ഭാഗികമായി പിൻവാങ്ങിയതോടെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലേക്ക്‌ നിര്‍ധനരായ പലസ്തീന്‍ ജനതയുടെ പ്രയാണം. കരസേനയെ ഭാഗികമായി പിൻവലിക്കുന്നതായി ഞായറാഴ്‌ച ഇസ്രയേലിന്റെ പ്രഖ്യാപനം വന്നതിനുപിന്നാലെ കാൽനടയായും സൈക്കിളിലും കഴുതപ്പുറത്തും നിരവധി പേരാണ്‌ പ്രദേശത്തേക്ക്‌ തിരിച്ചത്‌. ഹമാസിനെ നേരിടാനെന്ന പേരില്‍ പേരിൽ ഡിസംബറിലാണ്‌ ഖാൻ യൂനിസിലേക്ക് ഇസ്രയേൽ കരസേന ഇരച്ചു കയറിയത്. ഖാൻ യൂനിസ്‌ പൂർണമായി വാസയോഗ്യമല്ലാത്ത നിലയിലാണ്‌. കെട്ടിട സമുച്ചയങ്ങളും വ്യാപാര സമുച്ചയങ്ങളും ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അവശിഷ്ട കൂമ്പാരം. തെരുവുകൾ …

തെക്കൻ ഗാസയിലെ ഖാൻ യൂനിസിലേക്ക്‌ നിര്‍ധനരായ പലസ്തീന്‍ ജനതയുടെ പ്രയാണം Read More »

അഡ്വ. ജോയ്സ് ജോർജ്ജ് ഇന്ന് കോതമംഗലത്ത്

കോതമംഗലം: അഡ്വ. ജോയ്സ് ജോർജ്ജ് ഇന്ന് കോതമംഗലം മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിന് മാമലക്കണ്ടത്ത് തുടക്കം. കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന, വടാട്ടുപാറ പഞ്ചായത്തുകളിലും മുനിസിപ്പൽ ഈസ്റ്റ് മേഖലയിലും പര്യടനം നടത്തും. 10ആം തീയതിയിലെ പര്യടനത്തിൽ റംസാൻ പെരുന്നാൾ ക്രമമനുസരിച്ച് മാറ്റമുണ്ടാകും.

ജോയ്‌സ്‌ ജോർജിനെ വരവേറ്റ്‌ കുടിയേറ്റ കർഷക ജനത

ചെറുതോണി: ബഫർസോൺ ഭീഷണിയും നിർമാണ നിരോധനവുമില്ലാതെ ഇവിടെ കഴിയണമെന്നുറക്കെ പ്രഖ്യാപിച്ച്‌ ഇടുക്കി ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി ജോയ്‌സ്‌ ജോർജിനെ വരവേറ്റ്‌ കുടിയേറ്റ കർഷകജനത. തിങ്കളാഴ്‌ച ഇടുക്കി നിയോജക മണ്ഡലത്തിൽ ആവേശകരമായ സ്വീകരണമാണ് ജോയ്സിന്‌ ലഭിച്ചത്. കുടിയേറ്റ കാർഷിക ഗ്രാമമായ വെൺമണിയിൽ നിന്നായിരുന്നു തുടക്കം. രാവിലെ എട്ടിന് എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കാൽ പര്യടനം ഉദ്ഘാടനം ചെയ്തു. എ.കെ.ജിയുടെ സമരസ്‌മരണകളിരുമ്പുന്ന ചുരുളി – കീരിത്തോട്‌ മേഖലകളിലൂടെ പര്യടനം മുന്നേറി. വാഴക്കുലയും പഴവർഗ്ഗങ്ങളും കണിക്കൊന്നയും നൽകി വരവേൽപ്പ്‌. …

ജോയ്‌സ്‌ ജോർജിനെ വരവേറ്റ്‌ കുടിയേറ്റ കർഷക ജനത Read More »

ഇടുക്കിയിൽ കോൺഗ്രസിന്റെ പേരിൽ  സമൂഹ മാധ്യമങ്ങളിൽ  വ്യാജ പ്രചാരണം ;നിയമ  നടപടി സ്വീകരിക്കും .

കട്ടപ്പന :കേരള സ്റ്റോറി പ്രദർശിപ്പിച്ചതിന്റെ പേരിൽ  ഇടുക്കി രൂപത ആസ്ഥാനത്തേക്ക് കെ .പി .സി .സി .പ്രസിഡന്റ്  എം .എം .ഹസന്റെ  നേതൃത്വത്തിൽ  പ്രതിഷേധ മാർച്ച്  നടത്തുമെന്ന്   കോൺഗ്രസിന്റെ പേരിൽ  സമൂഹ മാധ്യമങ്ങളിൽ   പ്രചരിക്കുന്ന  പോസ്റ്റിനു  കോൺഗ്രസ് പാർട്ടിയുമായി  ബന്ധമില്ലെന്ന്  ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ  കെ .പി .സി .സി .യുടെ  ചുമതലയുള്ള  കോ -ഓർഡിനേറ്റർ  ജെയ്‌സൺ ജോസഫ് ,യു .ഡി .എഫ് .ജില്ലാ ചെയർമാൻ  ജോയി  വെട്ടിക്കുഴി ,സി .എം .പി . …

ഇടുക്കിയിൽ കോൺഗ്രസിന്റെ പേരിൽ  സമൂഹ മാധ്യമങ്ങളിൽ  വ്യാജ പ്രചാരണം ;നിയമ  നടപടി സ്വീകരിക്കും . Read More »

പാനൂര്‍ സ്ഫോടനം: ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്ന് വി.കെ സനോജ്

കണ്ണൂർ: പാനൂര്‍ സ്ഫോടനത്തില്‍ ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. നിലവില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും, പ്രവർത്തകർക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെങ്കില്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സനോജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ മുൻ നിര്‍ത്തി വ്യാപകമായനിലയിൽ ഡി.വൈ.എഫ്.ഐ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും വി.കെ സനോജ് കുറ്റപ്പെടുത്തി. അതേസമയം, പാനൂർ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകൻ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുന്നത്തുപറമ്പിൽ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് തെരച്ചിൽ …

പാനൂര്‍ സ്ഫോടനം: ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്ന് വി.കെ സനോജ് Read More »

വേനൽ മഴക്ക് സാധ്യത: 9 ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വസമായി വേനൽ മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് ഒമ്പത് ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലും 10-ാം തിയതി ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിലും …

വേനൽ മഴക്ക് സാധ്യത: 9 ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ് Read More »

നാഗ്പൂരില്‍ പുകവലിക്കുന്നത് തുറിച്ചു നോക്കിയ യുവാവിനെ കുത്തി കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ കടയ്ക്ക് മുന്നില്‍ നിന്ന് പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ കൊലപ്പെടുത്തി 24കാരി. 28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24 കാരി ജയശ്രീ പണ്ഡാരി ഇവരുടെ സുഹൃത്തുക്കളായ സവിത സയ്‌റ, അകാശ് ദിനേഷ് റാവത് എന്നിവരാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സിഗരറ്റ് വാങ്ങാന്‍ കടയിലെത്തിയതായിരുന്നു രഞ്ജിത്. ഈസമയത്ത് കടയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്ന ജയശ്രീയെ രഞ്ജിത് തുറിച്ച് നോക്കുകയും മോശം …

നാഗ്പൂരില്‍ പുകവലിക്കുന്നത് തുറിച്ചു നോക്കിയ യുവാവിനെ കുത്തി കൊലപ്പെടുത്തി Read More »

ഹൈറിച്ച് തട്ടിപ്പ്; സി.ബി.ഐക്ക് കൈമാറി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ഹൈറിച്ച് ഓൺലൈൻ തട്ടിപ്പു കേസ് സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി. ഡി.ജി.പിയുടെ ശുപാർശ പ്രകാരമാണ് സർക്കാർ നടപടി. കേസിൽ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്. ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പെര്‍ഫോര്‍മ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. ഹൈറിച്ചിനു മുമ്പും മറ്റു പേരുകളിലും ഹൈറിച്ച് ഉടമകള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹൈറിച്ച് ഉടമകൾ സംസ്‌ഥാനത്തിന് അകത്തും പുറത്തുമായി 3141 കോടി രൂപ …

ഹൈറിച്ച് തട്ടിപ്പ്; സി.ബി.ഐക്ക് കൈമാറി സർക്കാർ ഉത്തരവ് Read More »

ദ കേരള സ്റ്റോറി കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

അടിമാലി: വിവാദ സിനിമ ദ കേരള സ്റ്റോറി കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത. ഈ വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ഈ മാസം 4ആം തീയതിയാണ് രൂപത സിനിമ പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്.റ്റൂ വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് ലൗ ജിഹാദ് നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികളെ പ്രണയത്തില്‍ അകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നു. ഇതില്‍ അവബോധം നല്‍കി കുട്ടികളെ രക്ഷിക്കേണ്ടത് …

ദ കേരള സ്റ്റോറി കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത Read More »

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരേ കേസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫെയ്സ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരേ പോസ്റ്റ്. തിരൂർ സ്വദേശി റ്റി.പി സുബ്രഹ്മണ്യന് എതിരേയാണ് കേസ്. കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്.ഐ.ആര്‍. പാക്കിസ്ഥാനു വേണ്ടി ജയ് വിളിക്കാനു മുഖ്യമന്ത്രി ത‍യാറാവുമെന്നും അല്ലെങ്കിൽ വീണമോളുടെ കാര്യം പ്രശ്നത്തിലാവുമെന്നും അടക്കമുള്ള കാര്യങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. സൈബര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്ത് തീരമേഖല വിനോദ സഞ്ചാരം; വിലക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: തീരമേഖലയിലെ വിനോദ സഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. കടൽ ക്ഷോഭത്തെ തുടർന്നായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ‌ എന്നാൽ നിലവിൽ കടൽ ശാന്തമായ സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ ആയ ജില്ലാ കളക്ടർ വിലക്ക് പിൻവലിച്ചു. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ അറിയിപ്പുണ്ട്. സെക്കൻഡിൽ 05 സെന്റീമീറ്ററിനും 20 സെന്റീമീറ്ററിനും ഇടയിൽ വേഗത മാറിവരാൻ സാധ്യതയുള്ളതിനാൽ …

തിരുവനന്തപുരത്ത് തീരമേഖല വിനോദ സഞ്ചാരം; വിലക്ക് പിന്‍വലിച്ചു Read More »

കരുനാ​ഗപള്ളിയിൽ പൊള്ളലേറ്റ അമ്മയും മൂത്ത മകളും മരിച്ചു

കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ അമ്മയെയും മക്കളെയും വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അമ്മയ്ക്കു പിന്നാലെ ചികിത്സയിലിരുന്ന മൂത്ത മകളും മരിച്ചു. നിഖയാണ്(12) തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. നിവേദ(6), ആരവ്(2) എന്നിവർ ചികിത്സയിൽ തുടരുകയാണ്. മാർച്ച് അഞ്ചിനാണ് വീട്ടിലെ കിടപ്പുമുറിയില്‍ പ്രദീപിന്‍റെ ഭാര്യ അർച്ചനയെ(35) പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അർച്ചന മരിച്ചിരുന്നു. …

കരുനാ​ഗപള്ളിയിൽ പൊള്ളലേറ്റ അമ്മയും മൂത്ത മകളും മരിച്ചു Read More »

ബോട്ട് അപകടം; മൊസാംബിക് തീരത്ത് 94 പേർ മുങ്ങി മരിച്ചു

മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി 90ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. നംപുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. അപകട സമയത്ത് 130 ഓളം ആളുകളാണ് ഫെറിയിൽ യാത്ര ചെയ്തിരുന്നത്. മത്സ്യബന്ധന ബോട്ട് മാറ്റം വരുത്തിയാണ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. 5 പേരെ രക്ഷപ്പെടുത്തി. ആളുകൾ തിങ്ങി നിറഞ്ഞതിനാലും യാത്രക്കാരെ കയറ്റാൻ യോഗ്യമല്ലാത്തതിനാലും ആണ് ബോട്ട് അപകടത്തിൽ പെട്ടതെന്ന് നംപുലയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. പ്രവിശ്യയിലെ ലുംഗയിൽ നിന്ന് നമ്പുല തീരത്ത് …

ബോട്ട് അപകടം; മൊസാംബിക് തീരത്ത് 94 പേർ മുങ്ങി മരിച്ചു Read More »

ഷെറിന്‍റെ വീട്ടിൽ സി.പി.എം നേതാക്കളെത്തിയത് മനുഷ്യത്വപരം; മുഖ്യമന്ത്രി

പത്തനംതിട്ട: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിന്‍റെ സംസ്ക്കാര ചടങ്ങുകളിൽ സി.പി.എം നേതാക്കൾ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തത് മനുഷത്വ പരമായ സമീപനത്തിന്‍റെ ഭാഗമാണ്, എന്നാൽ കുറ്റകൃത്യത്തെ മൃദുസമീപനത്തോടെയല്ല കാണുന്നതെന്നും അടൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ”നാട്ടിൽ ഒരു മരണം നടന്നാൽ ആ വീട്ടിൽ ഒരുകൂട്ടർ പോവുന്നത് നിഷിദ്ധമായ കാര്യമല്ല. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കുന്നുണ്ടോ എന്നാണ് പ്രശ്നം. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കാൻ പാടില്ല. കുറ്റവാളികളോടു …

ഷെറിന്‍റെ വീട്ടിൽ സി.പി.എം നേതാക്കളെത്തിയത് മനുഷ്യത്വപരം; മുഖ്യമന്ത്രി Read More »

സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിന് കൈമാറി ഇ.ഡി

തൃശൂർ: കരുവന്നൂർ ബാങ്കിന് സമാനമായ ക്രമക്കേടുകൾ നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിന് കൈമാറി ഇ.ഡി. അയ്യന്തോൾ, തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, മാരായമുട്ടം സർവീസ് സഹകരണ ബാങ്കുകൾ, ബി.എസ്.എൻ.എൽ എഞ്ചിനീയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജണൽ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ക്രമക്കേട് നടന്നുവെന്നാണ് ഇ.ഡി റിപ്പോര്‍ട്ട് നൽകിയത്. ധനമന്ത്രാലത്തിന്‍റെ കീഴിലുള്ള റവന്യു വകുപ്പിനാണ് ഇഡി റിപ്പോർട്ട് നൽകിയത്. നിയമങ്ങൾ ലംഘിച്ച് വൻ തുക വായ്പ …

സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിന് കൈമാറി ഇ.ഡി Read More »

മുളുന്തുരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തി അരയന്‍കാവിന് സമീപം വാഹനാപകടത്തില്‍ രണ്ട് മരണം. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്‍റണി, നിസാം എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. എതിര്‍ ദിശകളില്‍ വന്ന കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. രണ്ടാമത്തെയാള്‍ ഇന്നു പുലര്‍ച്ചെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇന്ന് സമ്പൂർണ്ണ സൂര്യഗ്രഹണം

ന്യൂഡൽഹി: ഇന്ന് മെക്സിക്കോ, കാനഡ, വടക്കേ അമേരിക്ക എന്നിവടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണമെന്ന അപൂർവ്വ പ്രതിഭാസം സംഭവിക്കും. ഭൂമിയുടെയും സൂര്യന്റേയും മധ്യത്തിൽ ചന്ദ്രൻ നീങ്ങുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടയുന്നു, ഇത് ലോകത്തിന്രെ ചില ഭാഗങ്ങളിൽ വലിയ നിഴൽ വീഴ്ത്തുന്നു. സമ്പൂർണ സൂര്യഗ്രഹണം, വാർഷിക സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, ഹൈബ്രിഡ് സൂര്യഗ്രഹണം എന്നിങ്ങനെ നാല് വ്യത്യസ്ത തരം സൂര്യഗ്രഹണങ്ങളാണുള്ളത്. ഇന്ത്യൻ സമയം രാത്രി 9.12നായിരിക്കും ഗ്രഹണം ആരംഭിക്കുക. 10.08 മണിയോടെ …

ഇന്ന് സമ്പൂർണ്ണ സൂര്യഗ്രഹണം Read More »

ഗാസയിലെ വംശഹത്യ ഏഴാം മാസത്തിലേക്ക്‌

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ ഏഴാം മാസത്തിലേക്ക്‌ കടക്കവെ കെയ്‌റോയിൽ വീണ്ടും സമാധാന ചർച്ചക്ക് അരങ്ങൊരുങ്ങി. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽതാനി, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി തലവൻ വില്യം ജെ ബേൺസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ചർച്ച. ഹമാസ്‌ പ്രതിനിധികൾ ശനിയാഴ്‌ചയോടെ കെയ്‌റോയിലെത്തി. ഗാസയിൽ സമ്പൂർണ വെടിനിർത്തലും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കലുമാണ് പ്രധാന ആവശ്യമെന്ന് ഹമാസ് വ്യക്തമാക്കി. മൊസാദ്‌ തലവൻ ഡേവിഡ്‌ ബർണിയയുടെ നേതൃത്വത്തില്‍ ഇസ്രയേല്‍സംഘം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് …

ഗാസയിലെ വംശഹത്യ ഏഴാം മാസത്തിലേക്ക്‌ Read More »

ബി.ആർ.എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യഹർജി കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് അപേക്ഷ തള്ളിയത്. മകന്റെ പൊതു പരീക്ഷ പരിഗണിച്ച്‌ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് കവിത കോടതിയെ സമീപിച്ചത്. തെളിവുകൾ നശിപ്പിക്കും സാക്ഷികളെ സ്വാധീനിക്കും തുടങ്ങിയ കാര്യങ്ങൾ ഉയർത്തി ഇടക്കാല ജാമ്യത്തെ ഇഡി എതിർക്കുകയായിരുന്നു. അതേസമയം ചോദ്യം ചെയ്യാൻ സി.ബി.ഐയെ അനുവദിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കവിത കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് അനുകൂലമായ …

ബി.ആർ.എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി Read More »

കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയാതെ വന്നിട്ടും മാറി നില്‍ക്കാനോ മറ്റാര്‍ക്കെങ്കിലും പാര്‍ട്ടിയെ നയിക്കാനോ അവസരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ജനാധിപത്യ വിരുദ്ധമാണ് രാഹുലിന്റെ നിലപാട്. പ്രതിപക്ഷ പാര്‍ട്ടിക്കായി ഒരു പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും തന്റെ തന്ത്രം നടപ്പിലാക്കുന്നതില്‍ താനും അതിന്റെ നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇറങ്ങിപ്പോയെന്നും കിഷോര്‍ …

കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് പ്രശാന്ത് കിഷോര്‍ Read More »

ഇന്ന് ഇന്ത്യ ഭരിക്കുന്നത് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണെന്ന് എം.വി ഗോവിന്ദന്‍

കൊച്ചി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫാസിസത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും സമീപനമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആര്‍.എസ്.എസ് സ്വീകരിക്കുന്നതെന്നും മത രാഷ്ട്രമാണ് ബി.ജെ.പി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മത രാഷ്ട്രമാക്കുകയെന്ന ഹിന്ദുത്വ അജണ്ടയിലേയ്ക്കുള്ള കൈവഴിയാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യയെ മത രാഷ്ട്രമാക്കുകയെന്ന നിലപാടിനോട് ഗാന്ധിജി വിയോജിച്ചതു കൊണ്ടാണ് അദ്ദേഹത്തെ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ കൊലപ്പെടുത്തിയത്. മഹാത്മാ ഗാന്ധിയെ …

ഇന്ന് ഇന്ത്യ ഭരിക്കുന്നത് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണെന്ന് എം.വി ഗോവിന്ദന്‍ Read More »

മലര്‍പ്പൊടിക്കാരന്റെ സ്വപ്നം അല്ല: കിഫ്ബി നാടിന്റെ അതിജീവനത്തിന്റെ പര്യായമാണെന്ന് മുഖ്യമന്ത്രി

അടൂര്‍: കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോണ്‍ഗ്രസും ബിജെപിയും കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെയുള്ള വികാരം പൊതുവെ ഉയര്‍ന്നു വന്നിരിക്കുകയാണെന്നും അതിനനുസൃതമായ വിധിയായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. അടൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ വിധിയെ യു.ഡി.എഫും ബി.ജെയപിയും ഒരു പോലെ ഭയപ്പെടുകയാണ്.തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിന്ന് ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളും നാട് നേരിടുന്ന വെല്ലുവിളികളും ഒഴിവാക്കാനാണ് ഈ രണ്ട് കൂട്ടരും നിരന്തരമായി ശ്രമിക്കുന്നത്. ‘ആകാശ കുസുമവും’ ‘മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും’ അല്ല കിഫ്ബി എന്നാണ് തെളിയിച്ചത്. ഈ …

മലര്‍പ്പൊടിക്കാരന്റെ സ്വപ്നം അല്ല: കിഫ്ബി നാടിന്റെ അതിജീവനത്തിന്റെ പര്യായമാണെന്ന് മുഖ്യമന്ത്രി Read More »

സംസ്ഥാനത്ത്‌ നികത്താനുള്ളത്‌ 49 റ്റി.റ്റി.ഇ ഒഴിവുകൾ

തിരുവനന്തപുരം: കേരളത്തിൽ റെയിൽവേയിൽ ടിക്കറ്റ്‌ പരിശോധകരുടെ(റ്റി.റ്റി.ഇ) 49 ഒഴിവ്‌. പാലക്കാട്‌ ഡിവിഷനിൽ 14ഉം തിരുവനന്തപുരം ഡിവിഷനിൽ 35 പേരുടെയും തസ്‌തികകളാണ്‌ നികത്താനുള്ളത്‌. പാലക്കാട്‌ ഡിവിഷനിൽ 352ഉം തിരുവനന്തപുരം ഡിവിഷനിൽ 430ഉം റ്റി.റ്റി.ഇമാരാണ്‌ നിലവിൽ ഉള്ളത്‌. ഇതാകട്ടെ വർഷങ്ങൾക്കു മുമ്പുള്ള സ്‌റ്റാഫ്‌ പാറ്റേൺ പ്രകാരമാണ്‌. ഈ ഡിവിഷനുകളിൽ നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, എറണാകുളം സൗത്ത്‌, എറണാകുളം നോർത്ത്‌, ഷൊർണൂർ, പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂർ, മംഗളൂരു എന്നിവയാണ്‌ ടിടിഇമാരുടെ ഡിപ്പോകൾ ഉള്ളത്‌. അടുത്തിടെ കൊമേഴ്‌സ്യൽ വിഭാഗത്തിലെ ക്ലർക്കുമാരുടെയും(ടിക്കറ്റ്‌ കൗണ്ടറിലെ …

സംസ്ഥാനത്ത്‌ നികത്താനുള്ളത്‌ 49 റ്റി.റ്റി.ഇ ഒഴിവുകൾ Read More »

പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരും, പിന്നാലെ കൊല്ലം, വേനൽ മഴ ലഭിക്കാത്തതിനാൽ മലബാർ വറ്റി വരളുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രിൽ 11 വരെ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്. ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യത സൂചിപ്പിക്കുന്നു. തൊട്ടു പിന്നാലെ കൊല്ലം ജില്ലയിലും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം. എന്നാൽ പൊതുവെ വരൾച്ചയും ചൂടും കൂടിയിരിക്കുന്നത് കേരളത്തിന്റെ വടക്കൻ ജില്ലകളിലാണ്. ഈ ഭാഗങ്ങളിൽ വേനൽ മഴ കുറവായിരുന്നു. കാലവർഷവും പരിമിതമായിരുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ താപനില …

പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരും, പിന്നാലെ കൊല്ലം, വേനൽ മഴ ലഭിക്കാത്തതിനാൽ മലബാർ വറ്റി വരളുന്നു Read More »

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് രാത്രി 12ന്‌ ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണം; കെ.എസ്‌.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോഡ്‌ ഭേദിച്ച്‌ ഉയരുന്ന സാഹചര്യത്തിൽ വൈദ്യുത വാഹന ചാർജിങ്ങ് രാത്രി 12ന്‌ ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന്‌ കെ.എസ്‌.ഇ.ബി. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും ഉപയോക്താക്കൾക്ക്‌ തടസ്സരഹിതമായി വൈദ്യുതിയെത്തിക്കാനുള്ള തീവ്രശ്രമമാണ്‌ നടത്തുന്നത്‌. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചതിനാൽ രാത്രി സമയത്ത് ചാർജ് ചെയ്യുമ്പോൾ ട്രാൻസ്‌ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നു. എ.സിയുടെ ഉപയോഗം കുത്തനെ ഉയർന്നതും വിതരണത്തെ ബാധിച്ചിട്ടുണ്ട്‌. വൈകിട്ട്‌ ആറു മുതൽ 12വരെ എ.സിയുടെ ഉപയോഗം 25 ഡിഗ്രി …

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് രാത്രി 12ന്‌ ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണം; കെ.എസ്‌.ഇ.ബി Read More »

മൂന്നു പേർക്ക്‌ ജീവൻ കൊടുത്ത് കശ്യപ് യാത്രയായി

കണ്ണൂർ: എന്നും നാടിനു വേണ്ടി തുടിച്ചിരുന്ന ഹൃദയമായിരുന്നു കശ്യപിന്റേത്‌. പ്രതിസന്ധികളിലായവരെ കൈവിടാത്ത കശ്യപ്‌ നാട്ടുകാർക്ക്‌ സ്വന്തം കിച്ചുവായിരുന്നു. മുന്നറിയിപ്പുകളേതുമില്ലാതെ മരണം തേടിയെത്തിപ്പോഴും മൂന്നു പേർക്ക്‌ ജീവൻ പകർന്നാണ്‌ അവൻ യാത്രയായത്‌. ഹൃദയാഘാതത്താൽ റാസൽഖൈമയിലെ താമസ സ്ഥലത്താണ്‌ മുപ്പതുകാരനായ കശ്യപ്‌ ശശി കുഴഞ്ഞു വീണത്‌.‌രണ്ടാഴ്‌ചയോളം ആശുപത്രിയിൽ ചികിത്സയിലിരിക്കെ, കഴിഞ്ഞ നാലിന്‌ മസ്തിഷ്‌കമരണം സംഭവിച്ചു. തുടർന്ന്‌, കരളും ഇരു വൃക്കളും അബുദബിയിലെ ആശുപത്രിയിൽ ദാനം ചെയ്‌തു. എളയാവൂർ സൗത്തിലെ പരേതനായ പി.എം ശശിയുടെയും കക്കോത്ത്‌ ലീലാവതിയുടെയും മകനാണ്‌. കെ നിമിഷ …

മൂന്നു പേർക്ക്‌ ജീവൻ കൊടുത്ത് കശ്യപ് യാത്രയായി Read More »

കോൺ​ഗ്രസിന് എല്ലാകാര്യത്തിലും സംഘപരിവാര്‍ മനസ്സാണെന്ന് മുഖ്യമന്ത്രി

കൊല്ലം: എല്ലാ കാര്യത്തിലും സംഘപരിവാറിന്റെ മനസ്സിനൊപ്പമാണ് കോൺ​ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കുകയെന്ന ആർ.എസ്.എസ് അജൻഡയുടെ ഭാ​ഗമായി കൊണ്ടുവന്ന പൗരത്വ ഭേദ​ഗതി നിയമത്തിൽ ഇതുവരെ കോൺ​​ഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല. പ്രകടന പത്രികയിലും പൗരത്വഭേദ​ഗതി നിയമമില്ല. എല്ലാ കാര്യവും പ്രകടന പത്രികയിൽ പറയേണ്ടതുണ്ടോ എന്നാണ് കോൺ​ഗ്രസ് ചോദിക്കുന്നത്. സംഘപരിവാർ മനസ്സിനോട് ഒട്ടിനിൽക്കുന്ന ഒട്ടേറെ നേതാക്കൾ ഉള്ളതു കൊണ്ടാണ്‌ കോൺ​ഗ്രസിനു നിലപാടെടുക്കാൻ കഴിയാത്തത്‌. മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എ അരുൺ കുമാറിന്റെ പ്രചാരണ …

കോൺ​ഗ്രസിന് എല്ലാകാര്യത്തിലും സംഘപരിവാര്‍ മനസ്സാണെന്ന് മുഖ്യമന്ത്രി Read More »

സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​ന്‍റെ രാ­​ജി­; മു​ന്ന­​ണി പ്ര­​വ­​ര്‍­​ത്ത­​ക­​രി​ല്‍ ആ­​ശ­​യ­​ക്കു­​ഴ­​പ്പ­​മു­​ണ്ടാ­​ക്കി­​; പി.​ ജെ. ​ജോ­​സ­​ഫി​നെ അ­​തൃ­​പ്­​തി അ­​റി­​യി­​ച്ച് കോ​ണ്‍­​ഗ്ര­​സ് നേ­​തൃ​ത്വം

കോ​ട്ട​യം: സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​ന്‍റെ രാ­​ജി­​യി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​തൃ­​ത്വ­​ത്തി­​ന് ക­​ടു­​ത്ത അ­​തൃ­​പ്­​തി. സ­​ജി­​യു­​ടെ രാ­​ജി മു​ന്ന­​ണി പ്ര­​വ­​ര്‍­​ത്ത­​ക­​രി​ല്‍ ആ­​ശ­​യ­​ക്കു­​ഴ­​പ്പ­​മു­​ണ്ടാ­​ക്കി­​യെ­​ന്നാ­​ണ് കോ​ണ്‍­​ഗ്ര­​സി­​ന്‍റെ വി­​ല­​യി­​രു­​ത്ത​ല്‍. സം­​ഭ­​വ­​ത്തി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​തൃ​ത്വം പി.​ജെ.​ജോ­​സ­​ഫി­​നെ നേ­​രി­​ട്ട് അ­​തൃ­​പ്­​തി അ­​റി­​യി​ച്ചു. പ​റ­​ഞ്ഞു തീ​ര്‍­​ക്കാ­​മാ­​യി­​രു­​ന്ന പ്ര­​ശ്‌­​നം പാ​ര്‍­​ട്ടി നേ­​തൃ​ത്വം വ­​ഷ­​ളാ­​ക്കി­​യെ­​ന്നാ­​ണ് വി­​മ­​ര്‍­​ശ­​നം. സ­​ജി പാ​ര്‍­​ട്ടി വി­​ട്ട് പു­​റ​ത്തു­​പോ­​കു­​ന്ന സാ­​ഹ­​ച​ര്യം ഒ­​ഴി­​വാ­​ക്കു­​ന്ന­​തി​ല്‍ കേരള കോണഅ്ഗ്രസിന് വീ­​ഴ്­​ച­​യു­​ണ്ടാ­​യി. മു­​ന്ന­​ണി­​യു­​ടെ വി­​ജ­​യ­​സാ­​ധ്യ​ത­​യെ ബാ­​ധി­​ക്കാ­​തെ ത­​ന്നെ പ്ര­​ശ്‌­​നം പ­​രി­​ഹ­​രി­​ക്കാ­​നും കോ​ണ്‍­​ഗ്ര­​സ് നി​ര്‍­​ദേ­​ശം ന​ല്‍​കി. ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ ര​ണ്ട് അ​പ​ര​ന്മാ​രു​ടെ പ​ത്രി​ക കൂ​ടി ത​ള്ളി​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ …

സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​ന്‍റെ രാ­​ജി­; മു​ന്ന­​ണി പ്ര­​വ­​ര്‍­​ത്ത­​ക­​രി​ല്‍ ആ­​ശ­​യ­​ക്കു­​ഴ­​പ്പ­​മു­​ണ്ടാ­​ക്കി­​; പി.​ ജെ. ​ജോ­​സ­​ഫി​നെ അ­​തൃ­​പ്­​തി അ­​റി­​യി­​ച്ച് കോ​ണ്‍­​ഗ്ര­​സ് നേ­​തൃ​ത്വം Read More »

നായകൻ വീണ്ടും വരാ… ആവേശം കൊഴുപ്പിക്കാൻ പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്; 15 ന് ​കു​ന്നം​കു​ള​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും

തൃ​ശൂ​ര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും.  ഈ മാസം 15ന് തൃശ്ശൂർ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുക. കു​ന്നം​കു​ള​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മോ​ദി പ​ങ്കെ​ടു​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​പ്പ് ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ആ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ കു​ന്നം​കു​ള​ത്ത് 15 ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ലാ​യി​രി​ക്കും ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ക. നേ​ര​ത്തെ കരു​വ​ന്നൂ​ർ ത​ട്ടി​പ്പ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നും പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തി​ക്കാ​നും സം​സ്ഥാ​ന ബി​ജെ​പി ശ്രം​മ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ …

നായകൻ വീണ്ടും വരാ… ആവേശം കൊഴുപ്പിക്കാൻ പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്; 15 ന് ​കു​ന്നം​കു​ള​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും Read More »

വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

ചെറുതോണി: തോപ്രാംകുടി – സ്കൂൾസിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) യാണ് കുഴഞ്ഞുവീണ് മരിച്ചത്. തങ്കമണി സെന്റ് തോമസ് ഹയർ സെക്കണ്ടറി  സ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ ഉച്ച ഭക്ഷണത്തിനു ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃദ ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. (8-4-24) ഉച്ച കഴിഞ്ഞ് 2 -ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ് …

വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു Read More »

പെരുവന്താനം  സെന്റ് ആന്റണീസ്  കോളേജിന് എ.ഐ.സി.റ്റി.ഇ അംഗീകാരം

പെരുവന്താനം – മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തു യു.ജി.സി. നാക് അക്രഡിറ്റേഷനും യു.ജി.സി 2 (f) ലിസ്റ്റില്‍ ഉൾപ്പെട്ടതുമായ സെന്റ് ആന്റണീസ് കോളേജ് പെരുവന്താനത്തിനു തിളക്കമായ നേട്ടത്തോട് കൂടി ആള്‍ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ അംഗീകാരം. കോളേജിന്റെ മികവിന് ലഭിക്കുന്ന മറ്റൊരു വലിയ അംഗീകാരമാണിത്. കോളേജിന്റെ പശ്ചാത്തലം, അടിസ്ഥാന സൗകര്യങ്ങൾ, മാനേജ്മെന്റ് മികവ്, വിവിധ മൂല്യവർദ്ധിത കോഴ്സുകളുടെ അവതരണം, തൊഴിലധിഷ്ഠിത കോഴ്സുകൾ, വിജയ ശതമാനം, ക്യാമ്പസ് റിക്രൂട്ട്മെന്റ്, റാങ്ക് നേട്ടങ്ങൾ, ഓൺലൈൻ കോഴ്സുകൾ, ഗ്രാമീണ …

പെരുവന്താനം  സെന്റ് ആന്റണീസ്  കോളേജിന് എ.ഐ.സി.റ്റി.ഇ അംഗീകാരം Read More »

പോളിംഗ് ഡ്യൂട്ടി:രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

ഇടുക്കി:ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയുള്ള  ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ ജില്ലയിൽ  പൂർത്തിയായി. നിയമന ഉത്തരവ് ഓർഡർ  വെബ് സൈറ്റിൽ ലഭ്യമാണ്.  പോളിംഗ് ഡ്യൂട്ടിക്ക് എത് അസംബ്ളി സെഗ്മെൻറിലേക്കാണ് നിയോഗിച്ചിരിക്കുന്നതെന്നും  പോളിംഗ് ബൂത്തിലേക്കുള്ള അംഗങ്ങൾ ആരൊക്കെയെന്നും ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ റിസർവ്വ് ജീവനക്കാരുടെ എണ്ണം 20 ശതമാനം ആയി കുറച്ചതിനാൽ ആദ്യഘട്ട നിയമനം ലഭിച്ച ഏതാനും പേർക്ക് രണ്ടാം ഘട്ട നിയമനം ഉണ്ടായിരിക്കില്ല. എല്ലാ വകുപ്പ്,സ്ഥാപന മേധാവികളും ഇന്ന് (ഏപ്രിൽ 8) നിയമന ഉത്തരവ് order.ceo.kerala.gog.in എന്ന വെബ് സൈറ്റിൽ …

പോളിംഗ് ഡ്യൂട്ടി:രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി Read More »

ശക്തമായ എതിർപ്പിനിടയിലും കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിച്ചു

തിരുവനന്തപുരം: വ്യാപക പ്രതിഷേധത്തിനിടയിൽ കേരള സ്റ്റോറി ദൂരദർശനിൽ ഇന്നലെ പ്രദർശിപ്പിച്ചു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഭരണ – പ്രതിപക്ഷ പാർ‌ട്ടികൾ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും അവർ ഇടപെട്ടില്ല. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം. 2023 മേയ് അഞ്ചിനായിരുന്നു തിയേറ്റർ റിലീസ്. ആ സമയത്ത് തന്നെ കേരളത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ദൂരദർശൻ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ എതിർപ്പുമായി എൽ.ഡി.എഫും യു.ഡി.എഫും മുസ്ലീം സംഘടനകളും ഒരുപോലെ രംഗത്തെത്തി. സി.പി.എം …

ശക്തമായ എതിർപ്പിനിടയിലും കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിച്ചു Read More »

പൂക്കോട് കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്‍ മരിച്ച സംഭവം: സി.ബി.ഐ സംഘം വയനാട്ടില്‍, എസ്.പിയുമായി കൂടിക്കാഴ്ച നടത്തി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണം അന്വേഷിക്കാൻ സി.ബി.ഐ സംഘം വയനാട്ടിലെത്തി. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്.പി റ്റി നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണമാണ് നടന്നതെന്നാണ് വിവരം. ഫയലുകൾ പരിശോധിക്കുകയും മറ്റു വിവരങ്ങൾ തേടുകയുമാണ് അന്വേഷണസംഘം ചെയ്തതെന്നാണ് സൂചന. രണ്ട് ഉദ്യോ​ഗസ്ഥർ കൂടി അന്വേഷണ സംഘത്തിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഉടൻ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം …

പൂക്കോട് കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്‍ മരിച്ച സംഭവം: സി.ബി.ഐ സംഘം വയനാട്ടില്‍, എസ്.പിയുമായി കൂടിക്കാഴ്ച നടത്തി Read More »

സജി മഞ്ഞക്കടമ്പിൽ കേരള കോൺ​ഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് സ്ഥാപനം രാജിവച്ചു

കോട്ടയം: ലോക്സഭാ മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിനെ സ്ഥാനാർഥിയാക്കിയതു സംബന്ധിച്ച് ഇത്രകാലം യു.ഡി.എഫ് രഹസ്യമാക്കി വയ്ക്കാൻ ശ്രമിച്ച ഭിന്നത മറനീക്കി പുറത്തു വരുന്നു. ഫ്രാൻസിസ് ജോർജിന്‍റെ പാർട്ടിയായ കേരള കോൺ​ഗ്രസിന്‍റെ ജില്ലാ പ്രസിഡന്‍റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ മുഴുവൻ പദവികളും രാജിവച്ചതോടെയാണിത്. മുന്നണിയുടെ ജില്ലയിലെ അധ്യക്ഷൻ തന്നെ രാജിവച്ചതോടെ പാർട്ടിയിലെയും യു.ഡി.എഫിലെയും ഭിന്നതയാണ് പരസ്യമായിരിക്കുന്നത്. 12 വർഷത്തിനിടെ നാല് തവണ മുന്നണിയും നാല് തവണ പാർട്ടിയും മാറിയതിലൂടെ കേരളത്തിലെ ഏറ്റവും വലിയ കാലുമാറ്റക്കാരനായ ഫ്രാൻസിസ് ജോർജിനെ …

സജി മഞ്ഞക്കടമ്പിൽ കേരള കോൺ​ഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് സ്ഥാപനം രാജിവച്ചു Read More »

തൃശൂരിൽ പ്രതിരോധത്തിലായി ബി.ജെ.പി

തൃശൂർ: പോണ്ടിച്ചേരിയിൽ വ്യജവിലാസത്തിൽ വാഹനം രജിസ്‌റ്റർ ചെയ്‌ത്‌ 30 ലക്ഷത്തോളം രൂപ നികുതിവെട്ടിച്ച കേസിൽ സുരേഷ്‌ ഗോപിക്കെതിരെ അന്വേഷണം തുടരാൻ കോടതി ഉത്തരവിട്ടതോടെ തൃശൂരിൽ ബി.ജെ.പി പ്രതിരോധത്തിലായി. കരുവന്നൂരിൽ വായ്‌പ തട്ടിപ്പിന്റെ പേരിൽ പദയാത്ര നടത്തി അഴിമതി വിരുദ്ധനെന്ന്‌ വരുത്തി തീർക്കാൻ സുരേഷ്‌ ഗോപി നടത്തിയത്‌ നാടകമാണെന്ന്‌ ഇതോടെ തെളിഞ്ഞു. 2010, 2016 വർഷങ്ങളിലാണ്‌ സുരേഷ്‌ ഗോപി പോണ്ടിച്ചേരിയിൽ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്‌റ്റർ ചെയ്‌തത്‌. ഇതിലൂടെ സർക്കാറിന്‌ നികുതിയായി ലഭിക്കേണ്ട 30 ലക്ഷം രൂപ നഷ്ടപ്പെടുത്തി. …

തൃശൂരിൽ പ്രതിരോധത്തിലായി ബി.ജെ.പി Read More »

ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഉപവാസ സമരം ഏഴിന്

തൊടുപുഴ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഉപവാസന്റെ ഭാ​ഗമായി തൊടുപുഴ നിയോജക മണ്ടലം കമ്മിറ്റിയും സമരം സംഘടിപ്പിക്കും. ഏഴിന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ മങ്ങാട്ടുകവല ബസ് സ്റ്റാന്റിലാണ് എ.എ.പി പ്രവർത്തകർ ചേർന്ന് പ്രതിഷേധിക്കുന്നത്.

ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കും താൻ പണം കൊടുത്തിട്ടുണ്ടെന്ന് സാബു ജേക്കബ്

കൊച്ചി: തെലങ്കാനയിൽ വ്യവസായം തുടങ്ങുന്നതിനു വേണ്ടിയല്ല മറിച്ച് ആപത്തിൽ സഹായിയച്ചയാൾക്ക് നൽകിയ സമ്മാനമാണ് ഇലക്റ്ററൽ ബോണ്ടെന്ന് ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. കേരളത്തിൽ വിപ്ലവം സൃഷ്‌ടിച്ച കിറ്റെക്‌സിനേയും അന്നാ അലൂമിനിയത്തേയും ഇടത്, വലത് മുന്നണികൾ നിരന്തരം ആക്രമിച്ചു. ഒരു വ്യവസായിയും സാമൂഹ്യ പ്രവർത്തകനും തനിക്കായി ശബ്ദമുയർത്തിയില്ല. ബുദ്ധിമുട്ടുണ്ടായ സമയത്ത് സഹായിച്ചവർക്ക് മനസറിഞ്ഞ് നൽകിയ സമ്മാനമാണ് ഇലക്റ്ററൽ ബോണ്ട്. കേരളത്തിൽ വ്യവസായം തുടങ്ങണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകണം. എന്നാൽ തെലങ്കാന അങ്ങനെയായിരുന്നില്ല. അഴിമതിക്കോ …

ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കും താൻ പണം കൊടുത്തിട്ടുണ്ടെന്ന് സാബു ജേക്കബ് Read More »

യു.ഡി.എഫിന്‍റെ സമാധാന സന്ദേശ ജാഥ പാനൂരിൽ

പാനൂർ: പാനൂരിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ യു.ഡി.എഫിന്‍റെ സമാധാന സന്ദേശ ജാഥ. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പലിന്‍റെ നേതൃത്വത്തിലാണ് സമാധാന സന്ദേശ ജാഥ നടത്തിയത്. പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാൻഡിൽ സമാപിച്ചു. കെ.കെ രമ എം.എൽ.എ, മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള, നഗരസഭ ചെയർമാൻ വി.നാസർ, വി.എ നാരയണൻ, സജീവ് മാറോളി, വി സുരേന്ദ്രൻ, പൊട്ടങ്കണ്ടി അബ്ദുല്ല, കെ.പി സാജു, പി.പി.എ സലാം, കാട്ടൂർ മഹമൂദ്, പി.കെ ഷാഹുൽ ഹമീദ്, റിജുൽ മാക്കുറ്റി, …

യു.ഡി.എഫിന്‍റെ സമാധാന സന്ദേശ ജാഥ പാനൂരിൽ Read More »

സുപ്രീംകോടതിയുടെ താക്കീത്; പ്രിൻസിപ്പൽ സെക്രട്ടറി വയനാട്ടിലെ ഹൈസ്കൂൾ അധ്യാപക നിയമന ഉത്തരവിറക്കി

ന്യൂഡൽഹി: വയനാട്ടിലെ ഹൈസ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്. സുപ്രീംകോടതിയുടെ താക്കീതിനു പിന്നാലെയാണ് നടപടി. അവിനാഷ് പി റാലി പി.ആർ, ജോൺസൺ, ഇവി ഷീമ എം എന്നിവർക്ക് ഒരുമാസത്തിനകം നിയമനം നൽകും. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. നിയമനം നൽകിയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരേ കടുത്ത നടപടിയുണ്ടാവുമെന്ന് സുപ്രീംകോടതി താക്കീത് നൽകിയിരുന്നു. പത്താം തീയതിക്കുള്ളിൽ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയക്കുമെന്ന് …

സുപ്രീംകോടതിയുടെ താക്കീത്; പ്രിൻസിപ്പൽ സെക്രട്ടറി വയനാട്ടിലെ ഹൈസ്കൂൾ അധ്യാപക നിയമന ഉത്തരവിറക്കി Read More »

ഏറ്റവും അധികം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് ഇന്ത്യൻ കായിക മേഖലയിലാണെന്ന് വാഡ

ലണ്ടൻ: ഇന്ത്യയുടെ കായിക മേഖലയ്ക്ക് ആകെ നാണക്കേടായി ഉത്തേജക ഉപയോഗം. ഇന്ത്യൻ കായിക രംഗത്താണ് ഏറ്റവും അധികം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതെന്ന് രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസിയുടെ(വാഡ) കണ്ടെത്തൽ. 2022ലെ ടെസ്റ്റിങ്ങ് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. രണ്ടായിരത്തിലേറെ സാമ്പിളുകൾ വീതം ഓരോ രാജ്യത്തിത്തിൽനിന്നും പരിശോധനയ്ക്കു വിധേയമാക്കി. ഇന്ത്യയിൽ നിന്ന് ആകെ 3865 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 125 സാമ്പിളുകളുടെ ഫലം പോസിറ്റീവായി. ഉത്തേജക നിയമ ലംഘനങ്ങളുടെ എണ്ണത്തിൽ പ്രധാന കായിക രാജ്യങ്ങളായ റഷ്യ(85), യു.എസ്.എ(84), ഇറ്റലി(73), ഫ്രാൻസ്(72) …

ഏറ്റവും അധികം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് ഇന്ത്യൻ കായിക മേഖലയിലാണെന്ന് വാഡ Read More »

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിൽ വിസമ്മതം പ്രകടിപ്പിച്ച് ജസ്റ്റിസ് മണികുമാർ

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മണികുമാർ. വ്യക്തിപരമായ അസൗകര്യങ്ങളാൽ പദവി ഏറ്റെടുക്കാനാകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. മണികുമാറിൻറെ നിയമനത്തിന് ഗവർണർ അനുമതി നൽകിയതിനു പിന്നാലെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. രാജ്ഭവനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമാണ് ഇതുസംബന്ധിച്ച സന്ദേശം കൈമാറിയത്. ‌ഇത് സംബന്ധിച്ച് സർക്കാർ ശുപാർശ തടഞ്ഞു വച്ചിരുന്ന ഗവർണർ നിയമന ഫയലിൽ ഒപ്പു വയ്ക്കുകയായിരുന്നു. ഇക്കാര്യം രാജ്യഭവൻ ഔദ്യോഗികമായി സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ …

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിൽ വിസമ്മതം പ്രകടിപ്പിച്ച് ജസ്റ്റിസ് മണികുമാർ Read More »

ഐവർമഠത്തിൽ നിന്നു ചിതാഭസ്മം മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികൾ പിടിയിൽ

തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ച് കടത്തിയ രണ്ട് പേർ പിടിയിൽ. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടു പോവുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക(50), രേണുഗോപാൽ(25) എന്നിവരെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടു പോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽ നിന്ന് സ്വർണം വേർതിരിച്ച് എടുക്കുകയാണ് പ്രതികൾ ചെയ്തു വരുന്നത്.