നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി ഉൾപ്പെടെ ജയിലിലാവുമെന്ന് അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ജയിൽ മേചിതനായതിനു ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശം. എ.എ.പി വളരെ ചെറിയൊരു പാർട്ടിയാണ്. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഞങ്ങളുടെ നാല് നേതാക്കളെ ജയിലിലേക്ക് അയച്ചത്. ആംആദ്മി പാർട്ടിയെന്നത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവോ അത് അത്രത്തോളം വലുതായിക്കൊണ്ടിരിക്കും. പ്രധാനമന്ത്രിപോലും വിശ്വസിക്കുന്നത് എ.എ.പിയാണ് ഇന്ത്യയുടെ ഭാവിയെന്നാണെന്നും …