Timely news thodupuzha

Positive

പുല്ലാട് ഭൂമി നികത്തൽ, പത്തനംതിട്ട ജില്ലാ കളക്ടർ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല

പത്തനംതിട്ട: ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല. കോടതിയലക്ഷ്യ ഹർജി സമർപ്പിക്കപ്പെട്ടത്, പുല്ലാട് അനധികൃതമായി നികത്തിയ ഭൂമി പുനസ്ഥാപിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ്. കോടതി നിർദേശം, ജനുവരി 31 നകം നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവണമെന്നായിരുന്നു. ഭൂമി പുനസ്ഥാപിക്കാൻ കോടതി നിർദേശ പ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. അതിനാൽ ഹൈക്കോടതിയിൽ ഹാജരാകേണ്ടി വരില്ല. കളക്ടർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകയത് പുല്ലാട് സ്വദേശി വർഗ്ഗീസ് മാത്യു ആയിരുന്നു.

പുല്ലാട് ഭൂമി നികത്തൽ, പത്തനംതിട്ട ജില്ലാ കളക്ടർ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല Read More »

അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ വിജിലൻസ് കോടതി കേസ് പരിഗണിക്കും

കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസ് പരിഗണിക്കുക വിജിലൻസ് കോടതി. എഫ്ഐആർ വിജിലൻസ് കോടതിക്ക് കൈമാറി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പു ഉൾപ്പെടുന്നതിനാലാണ് വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതൽ കൈക്കൂലി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു

അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ വിജിലൻസ് കോടതി കേസ് പരിഗണിക്കും Read More »

സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

ന്യൂഡൽഹി: നീണ്ട 27 മാസത്തെ ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പൻറ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓർഡർ എത്താൻ നാലുമണി കഴിഞ്ഞതിനാൽ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു. ലക്നൌ ജയിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തൻറെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടും നന്ദിയറിയിച്ചു. ‘പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ ഇപ്പോഴും കഴിയുന്നുണ്ട്. അവർക്കൊന്നും നീതി ലഭിക്കാത്ത

സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി Read More »

3 വയസുകാരിയെ മർദ്ദിച്ചു, കുട്ടിയുടെ അമ്മൂമ്മക്കെതിരെ കേസ് എടുത്തതായി പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ 3 വയസുകാരിക്കുനേരെ ക്രൂര മർദ്ദനം. അങ്കണവാടിയിൽ പോകാൻ മടി കാണിച്ചതിനാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മക്ക് (അമ്മയുടെ അമ്മ) എതിരെ കേസ് എടുത്തതായി വർക്കല പൊലീസ് പറഞ്ഞു. അയൽവാസിയാണ് അമ്മൂമ്മ കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. കുട്ടിയെ സ്ഥിരമായി മാതാപിതാക്കൾ ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു.

3 വയസുകാരിയെ മർദ്ദിച്ചു, കുട്ടിയുടെ അമ്മൂമ്മക്കെതിരെ കേസ് എടുത്തതായി പൊലീസ് Read More »

ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി

ആദായനികുതി പരിധിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. നികുതി സ്ലാബുകൾ അഞ്ചെണ്ണമാക്കിയിട്ടുണ്ട്. മൂന്നു ലക്ഷം വരെ നികുതി നൽകേണ്ടതില്ല. 3 മുതൽ 6 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5 ശതമാനം നികുതി. 6 മുതൽ 9 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനവും, 9 മുതൽ 12 ലക്ഷം വരെ 15 ശതമാനവും, 12 മുതൽ 15

ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി Read More »

പാൻ കാർഡ് തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും

ന്യൂഡൽഹി: ഇ-കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7000 കോടി അനുവദിച്ചതായി ധനമന്ത്രി. പാൻ കാർഡ് ഇനിമുതൽ തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും. കെ.വൈ.സി ലളിതവത്കരിക്കും. 3 വർഷത്തിനകം 1 കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും. 10,000 ബയോ ഇൻപുട് റിസോഴ്‌സ് സെൻററുകൾ രാജ്യത്താകെ തുടങ്ങും. നിലവിൽ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കർ സേവനം കൂടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങൾക്കായി ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകൾ സുരക്ഷിതമായി അതാത് സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുൾപ്പടെയുള്ള സൗകര്യം

പാൻ കാർഡ് തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും Read More »

അയൽവാസിയെ തത്ത പേടിപ്പിച്ചു; ഉടമയ്ക്ക് 74 ലക്ഷം രൂപ പിഴയും 2 മാസം തടവു ശിക്ഷയും

തത്തയെ വളർത്തി പണി കിട്ടിയവരുണ്ടൊ….. എന്നാൽ തത്തയെ വളർത്തി 8 ൻറെ പണിക്കിട്ടിയ ഒരാളുണ്ട്. സംഭവം അങ്ങ് തായ്‌വാനിലാണ്. ഒരു തത്ത കാരണം ഉടമയ്ക്ക് കിട്ടിയത് 74 ലക്ഷം രൂപ പിഴയും 2 മാസം തടവും… ഹുവാങ്ങെന്ന വ്യക്തി വീട്ടിൽ വളർത്തിയിരുന്ന മക്കോവോ തത്തയാണ് സംഭവത്തിനു പിന്നിൽ. ഹുവാങ്ങിൻറെ അയൽവാസിയും ഡോക്‌ടറുമായ ലിന്നിനെ തത്ത പേടിപ്പിക്കുകയും ഭയന്ന് ഡോക്‌ടർ നിലത്തു വീഴുകയുമായിരുന്നു. തുടർന്ന് മാസങ്ങളോളം നീണ്ട ചികിത്സ വേണ്ടി വന്നു. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ജോലിക്ക്

അയൽവാസിയെ തത്ത പേടിപ്പിച്ചു; ഉടമയ്ക്ക് 74 ലക്ഷം രൂപ പിഴയും 2 മാസം തടവു ശിക്ഷയും Read More »

അമ്പതിനായിരം വർഷത്തിലൊരിക്കൽ ദൃശ്യമാകുന്ന ആ നക്ഷത്രം ഇന്ന് ആകാശത്ത് തെളിയും

ഒരു മഹാ അത്ഭുതത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു ആകാശം. മനുഷ്യായുസിൽ ഒരിക്കൽ മാത്രം കാണാനാകുന്ന നക്ഷത്രക്കാഴ്ച്ച. ശിലായുഗത്തിൽ അവസാനമായി കണ്ട പച്ച നിറത്തിലുള്ള വാൽനക്ഷത്രം ( ഗ്രീൻ കൊമറ്റ്), അമ്പതിനായിരം വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന ആകാശവിസ്മയം എന്നിങ്ങനെ നീളുന്നു ഈ വാൽനക്ഷത്ര വിശേഷണങ്ങൾ. കൊമെറ്റ് c/2022 E3 എന്ന നക്ഷത്രം ഭൂമിയ്ക്ക് ഏറ്റവും അടുത്ത സഞ്ചാരപഥത്തിലേക്ക് എത്തുകയാണ്. നഗ്നനേത്രങ്ങൾ കൊണ്ടു വീക്ഷിക്കാനാകുന്ന വിധം അരികിലേക്കാണ് ഗ്രീൻ കൊമെറ്റ് എത്തുക. കാലങ്ങൾക്കപ്പുറത്ത് നിന്നാണു വാൽനക്ഷത്രത്തിൻറെ വരവ്. അവസാനമായി ഭൂമിയ്ക്കരികിൽ എത്തിയത്

അമ്പതിനായിരം വർഷത്തിലൊരിക്കൽ ദൃശ്യമാകുന്ന ആ നക്ഷത്രം ഇന്ന് ആകാശത്ത് തെളിയും Read More »

കേന്ദ്ര ബജറ്റവതരണം; 157 നഴ്സിങ്ങ് കോളെജുകൾ സ്ഥാപിക്കും

ന്യൂഡൽഹി: ആരോഗ്യമേഖലയുടെ വികസനത്തിൻറെ ഭാഗമായി നിലവിലെ 157 മെഡിക്കൽ കോളെജുകൾക്ക് അനുബന്ധമായി 157 നഴ്സിങ്ങ് കോളെജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. 2047 ഓടെ പൂർണമായും അരിവാൾ രോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ആരോഗ്യ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും ആദിവാസി മേഖലയെ ലക്ഷ്യം വച്ചുകൊണ്ട് ആരോഗ്യ രക്ഷ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രാവീണ്യം ഉണ്ടാക്കുന്നതിൻറെ ഭാഗമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി ഫോർ

കേന്ദ്ര ബജറ്റവതരണം; 157 നഴ്സിങ്ങ് കോളെജുകൾ സ്ഥാപിക്കും Read More »

നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി

യുവാക്കൾക്കും കുട്ടികൾക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിവിധ വിഷയങ്ങളിലായുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖം ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കും. സംസ്ഥാനങ്ങൾക്ക് ലൈബ്രറി സ്ഥാപിക്കാനുള്ള പ്രോത്സാഹനം നൽകും. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും ലൈബ്രറികൾ സ്ഥാപിക്കാനാകും അവസരം. ഈ ലൈബ്രറിയിലൂടെ നാഷണൽ ഡിജിറ്റൽ ലൈബ്രറിയിലെ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനുള്ള അനുബന്ധ സൗകര്യവും ഒരുക്കും, നിർമല സീതാരാമൻ പറഞ്ഞു.

നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി Read More »

വന്യജീവിശല്യം; സർക്കാർ നടപടികളെ ന്യായീകരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: സർക്കാരിന്റെ വന്യജീവിശല്യം തടയാനുള്ള നടപടികളെ ന്യായീകരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ രം​ഗത്ത്. പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നടപടികൾ പരാജയമെന്ന് വിലയിരുത്താതെ പറയുന്നത് ശരിയല്ല. എങ്ങിനെ വന്യജീവി സംഘർഷം തടായമെന്നതിൽ ശാസ്ത്രീയ പഠനം സർക്കാർ നടത്തും. കാര്യങ്ങളെല്ലാം കേരളത്തിൻറെ മാത്രം തീരുമാന പരിധിയിലല്ല. രാപ്പകൽ അധ്വാനിക്കുന്ന വനം വകുപ്പ് ജീവനക്കാരുടെ ആത്മവീര്യം കെടുത്തരുത്. വനം വകുപ്പിൽ, കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻറെ മകന് ജോലി നൽകും.

വന്യജീവിശല്യം; സർക്കാർ നടപടികളെ ന്യായീകരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ Read More »

ഹെൽത്ത് കാർഡ്; രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 16 മുതൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും ആളുകളുടെ തിരക്കും പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. ആവശ്യമായ പരിശോധനകൾ നടത്തി എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്നും മന്ത്രി നിർദേശം നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന ഫെബ്രുവരി ഒന്നുമുതൽ തുടരുന്നതാണ്. ഫെബ്രുവരി 15നകം കാർഡ് കൊടുക്കുവാൻ നിർദേശം

ഹെൽത്ത് കാർഡ്; രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ചു Read More »

പ്രത്യേക വിവാഹ നിയമ പ്രകാരമുള്ള നോട്ടീസ് കാലയളവിന്റെ ചട്ടത്തിൽ മാറ്റം വേണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സാമൂഹിക സ്ഥിതിയിലടക്കം മാറ്റം വന്ന സാഹചര്യത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് ഹൈക്കോടതി. കാലാനുസൃത മാറ്റം ഇത്തരം ചട്ടങ്ങൾക്കും അനിവാര്യമല്ലെയെന്നും കോടതി ചോദിച്ചു. എറണാകുളം സ്വദേശികൾ സ്പെഷ്യൽ മാര്യേജ് ആക്ടിലെ നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടിയ ശേഷമായിരുന്നു കോടതി നിരീക്ഷണം. വധു വരന്മാർ 30 ദിവസമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ

പ്രത്യേക വിവാഹ നിയമ പ്രകാരമുള്ള നോട്ടീസ് കാലയളവിന്റെ ചട്ടത്തിൽ മാറ്റം വേണമെന്ന് ഹൈക്കോടതി Read More »

വഴിയാത്രക്കാരുടെ ജീവന് ഭീഷണി; റേ​​​​​​​സി​​​​​​​ങ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് റ​​​​​​​ദ്ദാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് മോ​​​​​​​ട്ടോ​​​​​​​ർ വാ​​​​​​​ഹ​​​​​​​ന വ​​​​​​​കു​​​​​​​പ്പ്

പൊതുനിര​​​​​​​ത്തു​​​​​​​ക​​​​​​​ളി​​​​​​​ൽ റേ​​​​​​​സി​​​​​​​ങ് ബൈ​​​​​​​ക്കു​​​​​​​ക​​​​​​​ൾ സൃ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ശ​​​​​​​ങ്ക ഒ​​​​​​​രി​​​​​​​ക്ക​​​​​​​ൽ കൂ​​​​​​​ടി ഉ​​​​​​​യ​​​​​​​ർ​​​​​​​ത്താ​​​​​​​ൻ ഏ​​​​​​താ​​​​​​നും​ ദി​​​​​​​വ​​​​​​​സം മു​​​​​​​ൻ​​​​​​​പ് തി​​​​​​​രു​​​​​​​വ​​​​​​​ന്ത​​​​​​​പു​​​​​​​ര​​​​​​​ത്ത് ക​​​ഴ​​​ക്കൂ​​​ട്ടം- കാ​​​രോ​​​ട് ബൈ​​​പാ​​​സി​​​ൽ കോ​​​വ​​​ളം വാ​​​​​​​ഴ​​​​​​​മു​​​​​​​ട്ട​​​ത്ത്​ ന​​​​​​​ട​​​​​​​ന്ന അ​​​​​​​പ​​​​​​​ക​​​​​​​ടം കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​മി​​​​​​​ത വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യ റേ​​​​​​​സി​​​​​​​ങ് ബൈ​​​​​​​ക്ക് റോ​​​​​​​ഡ് മു​​​​​​​റി​​​​​​​ച്ചു​​​​​​​ക​​​​​​​ട​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന അ​​​​​​​മ്പ​​​​​​​ത്ത​​​​​​​ഞ്ചു​​​​​​​കാ​​​​​​​രി​​​​​​​യെ ഇ​​​​​​​ടി​​​​​​​ച്ചു തെ​​​​​​​റി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ൽ കാ​​​​​​​ൽ​​​​​​​ന​​​​​​​ട യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രി​​​​​​​യും ബൈ​​​​​​​ക്ക് ഓ​​​​​​​ടി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന യു​​​​​​​വാ​​​​​​​വും മ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. ര​​​​​​​ണ്ടു കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ൾ തോ​​​​​​​രാ​​​​​​​ക്ക​​​​​​​ണ്ണീ​​​​​​​രി​​​​​​​ലാ​​​​​​​യ അ​​​​​​​പ​​​​​​​ക​​​​​​​ടം വ​​​​​​​രു​​​​​​​ത്തി​​​​​​​വ​​​​​​​ച്ച റോ​​​​​​​ഡി​​​​​​​ൽ ആ​​​​​​​ഡം​​​​​​​ബ​​​​​​​ര ബൈ​​​​​​​ക്കു​​​​​​​ക​​​​​​​ളു​​​​​​​ടെ റേ​​​​​​​സി​​​​​​​ങ് പ​​​​​​​തി​​​​​​​വാ​​​​​​​ണെ​​​​​​​ന്നു നാ​​​​​​​ട്ടു​​​​​​​കാ​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്നു​​​​​​​ണ്ട്. ഇ​​​​​​​ത്ത​​​​​​​ര​​​​​​​ത്തി​​​​​​​ൽ റേ​​​​​​​സി​​​​​​​ങ് ന​​​​​​​ട​​​​​​​ത്തി​​​​​​​യ ബൈ​​​​​​​ക്കാ​​​​​​​ണ് അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​മു​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യ​​​​​​​ത് എ​​​​​​​ന്നാ​​​​​​​ണു

വഴിയാത്രക്കാരുടെ ജീവന് ഭീഷണി; റേ​​​​​​​സി​​​​​​​ങ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് റ​​​​​​​ദ്ദാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് മോ​​​​​​​ട്ടോ​​​​​​​ർ വാ​​​​​​​ഹ​​​​​​​ന വ​​​​​​​കു​​​​​​​പ്പ് Read More »

കുല വെട്ടി- കൃഷ്ണപിള്ള മുതലാളിയുടെ കഴുത്ത് വെട്ടി!

ഡോക്ടർ സൂരജ് ജോർജ് പിട്ടാപ്പിള്ളിൽ എഴുതുന്നു. ഓടിക്കിതച്ചു വല്ലാത്തൊരു പരവേശത്തോടെയാണ് വൈലോപ്പിള്ളി പറമ്പിൽ ശ്രീധരൻ പാർട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയത്. ഓഫീസ് ചുമതലയുണ്ടായിരുന്ന സഖാവ് പാർട്ടിയുടെ ഔദ്യോഗിക പാനീയമായ കട്ടൻചായയും ആയി മഹാകവിയുടെ അടുക്കലെത്തിയതും ഒരൊറ്റ പുലയാട്ടായിരുന്നു! “പ്ഫ!എരണം കെട്ടവനെ, കട്ടൻ ചായക്ക് വേണ്ടി വലിഞ്ഞു കയറി വന്നവനാണ് ഞാൻ എന്ന് കരുതിയോ നീ? വിളിക്കടാ നിൻറെ നേതാവിനെ!” പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) എന്ന പാർട്ടി പോഷക സംഘടന സ്ഥാപിക്കാനും അതിൻറെ പ്രസിഡൻറ്

കുല വെട്ടി- കൃഷ്ണപിള്ള മുതലാളിയുടെ കഴുത്ത് വെട്ടി! Read More »

ദേശീയപാത നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ, ആർടികെ സർവേ നടത്തും

പുനലൂർ: കടമ്പാട്ടുകോണം-ആര്യങ്കാവ്‌ (കൊല്ലം-ചെങ്കോട്ട) ഗ്രീൻഫീൽഡ്‌ ദേശീയപാത 744 നിർമാണത്തിന്‌ ഭൂമി ഏറ്റെടുക്കാൻ ആർടികെ (റിയൽ ടൈം കൈൻമാറ്റിക്‌) സർവേ നടത്തും. സമയവും പണവും ലാഭിക്കാനാണ്‌ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ സർവേ നടത്തുന്നത്‌. ഇതിനായി ജെ ആൻഡ്‌ ജെ എൻജിനിയറിങ്‌ കൺസൾട്ടൻസി എന്ന ഏജൻസിയുമായി എൻഎച്ച്‌എഐ ചർച്ച തുടങ്ങി. ഭൂമി ഏറ്റെടുക്കാനുള്ള ആർടികെ സർവേക്ക്‌ ഈ ഏജൻസിയെ പ്രയോജനപ്പെടുത്തണമെന്ന്‌ സംസ്ഥാന അഡീഷണൽ ചീഫ്‌ സെക്രട്ടറി എസ്‌ ബിനുരാജിൻറെ ഉത്തരവുമുണ്ട്‌. ദിവസം 6000 രൂപയാണ്‌ നൽകേണ്ടത്‌. മെഷീനും സർവേയറും

ദേശീയപാത നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ, ആർടികെ സർവേ നടത്തും Read More »

കഷ്ടതകൾ അനുഭവിക്കുന്നവരിലേക്ക് സഹായമെത്തിക്കുന്ന അമൃതശ്രീ പദ്ധതി മാതൃകാപരം; മന്ത്രി റോഷി അഗസ്റ്റിൻ

കട്ടപ്പന: മലയോര മേഖലയിലുൾപ്പെടെ സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരിലേക്കെല്ലാം സഹായമെത്തിച്ചു നൽകുന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ പദ്ധതി ലോകത്തിനാകെ മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അമൃതശ്രീ സംഗമവും ജില്ലാതല സഹായവിതരണവും ചെമ്പകപ്പാറ ശ്രീപത്മനാഭപുരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അർഹതയുള്ള കുടുംബങ്ങളിലേക്കെല്ലാം സഹായമെത്തിക്കുന്നതോടൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സ്ത്രീകളെ പ്രാപ്തരാക്കാനും അമൃതശ്രീയിലൂടെ കഴിയുന്നുവെന്നത് വലിയ കാര്യമാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. സഹജീവികൾ ക്ലേശം അനുഭവിക്കുമ്പോൾ അവർക്ക് ഒരു കൈ സഹായം നൽകുകയെന്ന മഹത്തരമായ

കഷ്ടതകൾ അനുഭവിക്കുന്നവരിലേക്ക് സഹായമെത്തിക്കുന്ന അമൃതശ്രീ പദ്ധതി മാതൃകാപരം; മന്ത്രി റോഷി അഗസ്റ്റിൻ Read More »

ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചു, രണ്ടുപേരെ കൊച്ചി സിറ്റി സെെബർ സെൽ പൊലീസ് പിടികൂടി

കൊച്ചി: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ച രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരെയാണ് കൊച്ചി സിറ്റി സെെബർ സെൽ പൊലീസ് അറസ്റ്റ് ചെയ്‌തു. നാല് ദിവസം മുമ്പാണ് ഇവർ ഇൻസ്റ്റഗ്രാം വഴി നടൻ ഇടവേള ബാബുവിനേയും അമ്മ സംഘടനേയും അധിഷേപിച്ചുകൊണ്ട് അസഭ്യ വീഡിയോ പങ്കുവച്ചത്. തുടർന്ന് ഇടവേള ബാബു സെെബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും പിന്നാലെ അറസ്റ്റ്

ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചു, രണ്ടുപേരെ കൊച്ചി സിറ്റി സെെബർ സെൽ പൊലീസ് പിടികൂടി Read More »

റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​യ​യെ ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചയാൾ പിടിയിൽ, ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ എ​ക്സൈ​സി​ൻറെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്

കൊ​ച്ചി: കാ​ക്ക​നാ​ട് തു​തി​യൂ​രി​ൽ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ എ​ക്സൈ​സി​ൻറെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്. തു​തി​യൂ​രി​ൽ ത​മ്പ​ടി​ച്ചു ല​ഹ​രി വി​ത​ര​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി അ​റ​സ്റ്റി​ൽ. കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞ മു​ക​ൾ സ്വ​ദേ​ശി ലി​യോ​ൺ റെ​ജി (23) ആ​ണ് എ​റ​ണാ​കു​ളം എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡി​ൻറെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ യും 3 ​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ “സൈ​ബീ​രി​യ​ൻ ഹ​സ്കി’ എ​ന്ന വി​ദേ​ശ​യി​നം നാ​യ​യെ ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. ഒ​രാ​ഴ്ച മു​ൻ​പാ​ണു തു​തി​യൂ​ർ സെ​ൻറ് ജോ​ർ​ജ്

റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​യ​യെ ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചയാൾ പിടിയിൽ, ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ എ​ക്സൈ​സി​ൻറെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് Read More »

അദാനി ഗ്രൂപ്പ് നടത്തിയ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സീതാറാം യെച്ചൂരി

കൊൽക്കത്ത: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി നിരന്തരം സുപ്രീംകോടതി നിരീക്ഷിക്കണം. കോടിക്കണക്കിന് ജനങ്ങളെ സാരമായി ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ ഗുരുതര ഭവിഷ്യത്തുണ്ടാക്കുകയും ചെയ്യുന്നതാണ്‌ അദാനി ഗ്രൂപ്പിന്റെ തിരിമറി. ഓഹരി തട്ടിപ്പിനെക്കുറിച്ച് സെബിയും കേന്ദ്രസർക്കാരും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.സാധാരണ ജനങ്ങളുടെ ജീവിതനിക്ഷേപമുള്ള എൽഐസി, സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ

അദാനി ഗ്രൂപ്പ് നടത്തിയ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സീതാറാം യെച്ചൂരി Read More »

പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം, ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും

മലപ്പുറം: പെരിന്തൽമണ്ണ ക്രൈം ബ്രാഞ്ച് മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ഇന്ന് അന്വേഷണം തുടങ്ങും. ഇന്നലെയാണ് അന്വേഷണ ചുമതല പെരിന്തൽമണ്ണ പൊലീസിൽ നിന്ന് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ബാലറ്റ് പെട്ടികൾ കൈകാര്യം ചെയ്തതിൽ നാല് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു ജില്ലാ കളക്ടറുടെ പ്രാഥമിക നിഗമനം. ഗുരുതര അലംഭാവം ഉണ്ടായെന്നും ജില്ലാ കളക്ടർ കണ്ടെത്തിയിരുന്നു. തർക്ക വിഷയമായ 348 സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ സൂക്ഷിക്കുന്നതിൽ പെരിന്തൽമണ്ണ ട്രഷറി ഓഫീസർക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതിൽ സഹകരണ

പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം, ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും Read More »

ചിന്താ ജെറോമിൻറെ പിഎച്ച്ഡി പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ പിഎച്ച്ഡി പ്രബന്ധത്തിൽ ഗുരുതരപിഴവ് കണ്ടെത്തിയ സാഹചര്യത്തിൽ പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ. ഈ ആവശ്യം ഉന്നയിച്ച് കേരള സർവകലാശാല വൈസ് ചാൻസിലർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ നിവേദനം നൽകി. ചങ്ങമ്പുഴ കവിതയായ വാഴക്കുല രചിച്ചതു വൈലോപ്പിള്ളിയാണെന്നാണു പ്രബന്ധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ‘വൈലോപ്പിള്ളി’ എന്നതു തെറ്റായി ‘വൈലോപ്പള്ളി’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിൽ നിരവധി പിഴവുകൾ പ്രബന്ധത്തിലുണ്ടെന്നും പരാതി ഉയരുന്നുണ്ട്.

ചിന്താ ജെറോമിൻറെ പിഎച്ച്ഡി പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ Read More »

കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകി

കൊല്ലം: പ്രവർത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകി കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക്. പശു വളർത്തി ഉപജീവനം നടത്തുന്ന വെള്ളിമൺ സ്വദേശിനിയായ ബീനയുടെ പേരിൽ ബാങ്ക് അനധികൃതമായി നൽകിയത് രണ്ടുകോടി രൂപ. 2021 വരെ ഒരു രൂപ പോലും തിരിച്ചടച്ചില്ല. എന്നാൽ വായ്പ്പയുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണെന്നും ബീന പറയുന്നു. മാർക്കറ്റ് വില നോക്കാതെ അധിക വായ്പ്പ നൽകിയതിനൊപ്പം തന്നെ ഓഡിറ്റ് റിപ്പോർട്ടിൽ കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്കിലെ പ്രധാന

കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകി Read More »

സ്വർണവില താഴേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5250 ആയി. ഇന്നലെ സ്വർണവില സർവകാല റെക്കോർഡ് ആയ 42,480ൽ എത്തിയിരുന്നു. 3 ദിവസമായി വില 42,000ന് മുകളിലാണ്.

സ്വർണവില താഴേക്ക് Read More »

സംസ്ഥാനത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ സർക്കാരിനൊപ്പം സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറ‍ഞ്ഞു. സേഫ് ഫുഡ് ഡെസ്റ്റിനേഷനെന്ന രീതിയിൽ കേരളത്തെ മാറ്റാനായി വലിയൊരു പ്രവർത്തന പരിപാടിയ്ക്കും പരിശോധനകൾക്കുമാണ് തുടക്കം കുറിയ്ക്കുന്നത്. എഫ്.എസ്.എസ് ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കുക, ജീവനക്കാർക്ക് ഹൈൽത്ത് കാർഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീൻ റേറ്റിംഗ്, മൈബൈൽ ആപ്പ്, ശക്തമായ

സംസ്ഥാനത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി Read More »

ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം: തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 2 ദിവസത്തിനുള്ളൽ ന്യൂനമർദ്ദം കൂടുതൽ ശക്തിയുള്ളതായി മാറുമെന്നാണ് മുന്നറിയിപ്പ്. പിന്നീട് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 3 ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു Read More »

വൈപ്പിൻ ബസുകളുടെ നഗര പ്രവേശനം, ആദ്യഘട്ടമെന്ന നിലയിൽ നാലു പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു

കൊച്ചി: വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വൈപ്പിൻ ബസുകളുടെ നഗര പ്രവേശനത്തിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാലു പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സ്വകാര്യ ബസുകളുടെ പ്രവേശനം സാധ്യമാക്കാനായി നിയമ തടസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് 31ന് ഒരു യോഗം കൂടി ചേരുന്നുണ്ട്. പ്രതിഷേധങ്ങൾ വക വെക്കാതെ

വൈപ്പിൻ ബസുകളുടെ നഗര പ്രവേശനം, ആദ്യഘട്ടമെന്ന നിലയിൽ നാലു പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു Read More »

അസിം പ്രേംജി സർവ്വകലാശാല ഈ വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ബാംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിം പ്രേംജി സർവ്വകലാശാല രണ്ടു വർഷത്തെ റെഗുലർ ബിരുദാനന്തര ബിരുദ (എം എ എജുക്കേഷൻ, എം എ ഡെവലപ്മെന്റ്, എം എ ഇക്കണോമിക്സ്) കോഴ്സുകളിലേക്കും, ഒരു വർഷത്തെ എൽ എൽ എം ഇൻ ലോ ആൻഡ് ഡെവലപ്പ്മെന്റ് കോഴ്സിലേക്കും ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയുടെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സംഭാവന നൽകാൻ താല്പര്യമുള്ള കഴിവും പ്രതിബദ്ധതയുമുള്ള പ്രൊഫഷണലുകളെ വികസിപ്പിക്കുകയാണ് സർവ്വകലാശാല കോഴ്സുകളിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ മുതൽ അസിം

അസിം പ്രേംജി സർവ്വകലാശാല ഈ വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More »

റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങല്ലൂർ യു പി സ്കൂളിൽ നടന്ന ക്വിസ് മത്സരം തൊടുപുഴ എ. ഇ. ഒ. ഷീബ മുഹമ്മദ്‌ ഉൽഘാടനം ചെയ്‌തു. തൊടുപുഴ മുൻസിപ്പൽ ഏരിയയിലെ UP സ്കൂൾ വിദ്യാർത്ഥികൾക്കായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് വി. എസ് സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സമാപനയോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ഫിലിപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ നേർന്നുകൊണ്ട്  പി.ടി.എ പ്രസിഡണ്ട്‌ ഷിംനാസ്, സ്കൂൾ എസ്.എം.സി

റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു Read More »

നേസൽ കോവിഡ് വാക്‌സിൻ പുറത്തിറക്കി

മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്‌സിൻ ഇന്ത്യയിൽ പുറത്തിറങ്ങി. ഇൻകോവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ ഭാരത് ബയോടെക്കാണു നിർമിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ ചേർന്നാണ് നേസൽ കോവിഡ് വാക്‌സിൻ പുറത്തിറക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 325 രൂപയ്ക്കും, സ്വകാര്യ മേഖലയിൽ 800 രൂപയ്ക്കും വാക്‌സിൻ ലഭ്യമാകും. രണ്ടു ഡോസ് സ്വീകരിക്കുന്നതിനും ബൂസ്റ്റർ ഡോസിനും അനുമതി ലഭിച്ചിട്ടുണ്ട്. 28 ദിവസത്തെ ഇടവേളയിലാണ് നേസൽ കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ടത്.

നേസൽ കോവിഡ് വാക്‌സിൻ പുറത്തിറക്കി Read More »

നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് പ​ദ്മ​ശ്രീ, പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാമിന് പ​ദ്മ​ഭൂ​ഷ​ൺ

ന്യൂ​ഡ​ൽ​ഹി: ഒ​ആ​ർ​എ​സ് ലാ​യ​നി​യു​ടെ പി​താ​വ് ദി​ലീ​പ് മ​ഹ​ല​ബി​സ്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം സി​ങ് യാ​ദ​വ്, ത​ബ​ല മാ​ന്ത്രി​ക​ൻ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് പ​ദ്മ​വി​ഭൂ​ഷ​ൺ. പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാം ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു പേ​ർ​ക്ക് പ​ദ്മ​ഭൂ​ഷ​ൺ. നാ​ലു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 91 പേ​ർ​ക്കാ​ണു പ​ദ്മ​ശ്രീ. ഗാ​ന്ധി​യ​ൻ വി.​പി. അ​പ്പു​ക്കു​ട്ട​ൻ പൊ​തു​വാ​ൾ, അ​പൂ​ർ​വ വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ക​നും വ​യ​നാ​ട​ൻ ക​ർ​ഷ​ക​നു​മാ​യ ചെ​റു​വ​യ​ൽ രാ​മ​ൻ, ച​രി​ത്ര​കാ​ര​ൻ സി.​ഐ. ഐ​സ​ക്ക്, ക​ള​രി​പ്പ​യ​റ്റ് വി​ദ​ഗ്ധ​ൻ എ​സ്.​ആ​ർ.​ഡി. പ്ര​സാ​ദ് എ​ന്നി​വ​രാ​ണു പ​ദ്മ​ശ്രീ പ​ട്ടി​ക​യി​ലെ മ​ല​യാ​ളി

നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് പ​ദ്മ​ശ്രീ, പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാമിന് പ​ദ്മ​ഭൂ​ഷ​ൺ Read More »

ആം ആദ്മി പ്രവർത്തകർ ധർണ്ണ നടത്തി

കോതമംഗലം: സബ് രജിസ്റ്റർ ഓഫീസ് പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം മണ്ഡലത്തിലെ ആം ആദ്മി പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി. സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണയിൽ ജിജോ പൗലോസ് അധ്യക്ഷത വഹിച്ചു. സബ് രജിസ്ട്രാർ ഓഫീസ് പുതിയ ബിൽഡിംഗിൽ എത്രയും നേരത്തെ പ്രവർത്തനം ആരംഭിക്കണമെന്നാണ് ധർണ്ണ ഉദ്ഘാടനം ചെയ്ത ആം ആദ്മി വോളൻ്റിയർ എൽദോ പീറ്റർ ആവശ്യപ്പെട്ടത്. നിലവിൽ റവന്യൂ ടവറിൻ്റെ നാലാം നിലയിൽ ലിഫ്റ്റിൻ്റെ സൗകര്യം പോലും

ആം ആദ്മി പ്രവർത്തകർ ധർണ്ണ നടത്തി Read More »

412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: ആറ്‌ കീർത്തിചക്രയും 15 ശൗര്യചക്രയുമുൾപ്പെടെ 412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം. കീർത്തിചക്ര പുരസ്‌കാരത്തിൽ നാലെണ്ണം മരണാനന്തര ബഹുമതിയാണ്‌. ജമ്മു കശ്‌മീർ പൊലീസിൽ കോൺസ്റ്റബിളായിരുന്ന രോഹിത്‌ കുമാർ, എസ്‌ഐ ആയിരുന്ന ദീപക്‌ ഭരദ്വാജ്‌, ഹെഡ് കോൺസ്റ്റബിൾമാരായിരുന്ന സോധി നാരായൺ, ശ്രാവൺ കാശ്യപ്‌ എന്നിവർക്കാണ്‌ മരണാനന്തര ബഹുമതി. രാഷ്ട്രീയ റൈഫിൾസിലെ മേജർ ശുഭാങ്‌, രാഷ്ട്രീയ റൈഫിൾസിലെ നായിക്‌ ജിതേന്ദ്ര സിങ്‌ എന്നിവരും ധീരതയ്‌ക്കുള്ള കീർത്തിചക്രയ്‌ക്ക്‌ അർഹരായി. പാരച്യൂട്ട്‌ റെജിമെന്റിലെ ക്യാപ്‌റ്റൻ രാകേഷ്‌ ടി ആറിനും രാഷ്ട്രീയ റൈഫിൾസ്‌

412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം Read More »

വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് പരാതി ലഭിച്ചു, മുന്നറിയിപ്പുമായി വനം മന്ത്രി

കോഴിക്കോട്: വനം ഉദ്യോഗസ്ഥർ വന്യമൃഗ ശല്യം ഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും ഫോൺ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം. വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് വ്യാപക പരാതി ഉണ്ട്. ആനകളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. പിടി സെവനെ(ധോണി)എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റാണ്. വന്യജീവികളെ പ്രകോപിപ്പിച്ചാൽ പ്രതികാരബുദ്ധിയോടെ അവറ്റകൾ പ്രതികരിക്കും. ധോണി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഉടനെ തന്നെ ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.ഫോൺ എടുക്കുന്നില്ലെന്ന

വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് പരാതി ലഭിച്ചു, മുന്നറിയിപ്പുമായി വനം മന്ത്രി Read More »

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഇന്ന് വളരെ വിശേഷപ്പെട്ടതാണെന്നും സ്വാന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു. അതേസമയം, രാവിലെ ഒൻപതരയോടെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിച്ചു. 10 മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതോടെ കാര്യപരിപാടികൾക്ക് തുടക്കമാവും. ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താ അൽ

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി Read More »

‘ചുവട് 2023′ സംഗമത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: റിപ്പബ്ലിക്‌ ദിനത്തിൽ സ്ത്രീശാക്തീകരണത്തിന് ഊന്നൽ കൊടുത്ത കുടുംബശ്രീ 3.09 ലക്ഷം അയൽക്കൂട്ടത്തിൽ ‘ചുവട് 2023′ സംഗമം നടത്തും. രാജ്യത്ത്‌ ആദ്യമായാണ്‌ 46 ലക്ഷത്തിലേറെ വനിതകളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മഹാസംഗമം. കുടുംബശ്രീ സ്ഥാപകദിനമായ മെയ് 17 വരെ നീളുന്ന രജത ജൂബിലി സമാപനാഘോഷങ്ങൾക്ക്‌ സംഗമത്തോടെ തുടക്കമാകും. തദ്ദേശമന്ത്രി എം ബി രാജേഷ് ഉൾപ്പെടെയുള്ള മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന

‘ചുവട് 2023′ സംഗമത്തിന് ഇന്ന് തുടക്കമാകും Read More »

ഇ​ന്ത്യ​യ്ക്കും സ്വ​യം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം

ന്യൂ​ഡ​ൽ​ഹി: ഗൂ​ഗിളി​ൻറെ ആ​ൻ​ഡ്രോ​യി​ഡ് ഒ​എ​സി​നും ആ​പ്പി​ളി​ൻറെ ഐ​ഒ​എ​സി​നും പ​ക​ര​മാ​യി സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ​യ്ക്കും ഇ​നി സ്വ​ന്തം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. മ​ദ്രാ​സ് ഐ​ഐ​ടി വി​ക​സി​പ്പി​ച്ച ഭ​രോ​സ് (BharOS) എ​ന്ന ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം കേ​ന്ദ്ര ഐ​ടി മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​രീ​ക്ഷി​ച്ചു. ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന സി​സ്റ്റ​മാ​ണി​തെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഭ​രോ​സി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു. ശ​ക്ത​വും ആ​ശ്ര​യി​ക്കാ​വു​ന്ന​തും സ്വ​യം പ​ര്യാ​പ്ത​വും

ഇ​ന്ത്യ​യ്ക്കും സ്വ​യം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം Read More »

കോലാനി ക്ഷീരോൽപ്പാദക സഹകരണ സംഘം ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം നടത്തി

കോലാനി: ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് മിൽമ എറണാകുളം മേഖല യൂണിയൻ അനുവദിച്ചു നൽകിയ ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം. റ്റി. ജയൻ നിർവ്വഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗം റ്റി. ജി. സുകുമാരൻ സ്വാഗത പ്രസം​ഗം നടത്തി. മിൽമ ഡയറക്ടർ ജോൺസൺ കെ. കെ, തൊടുപുഴ താലൂക്ക് പ്രസിഡൻറ് എം. റ്റി. ജോണി, കൗൺസിലർമാരായ ജോസ് മഠത്തിൽ, മെർളി

കോലാനി ക്ഷീരോൽപ്പാദക സഹകരണ സംഘം ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം നടത്തി Read More »

“ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ…, രുചിയില്ലെങ്കിൽ ക്ഷമിക്കുക”, ഹൃദയപൂർവ്വം ഉച്ചഭക്ഷണ പൊതിച്ചോറിലെ കുറിപ്പ്

കോഴിക്കോട്‌: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്‌ഐ നൽകുന്ന “ഹൃദയപൂർവ്വം’ ഉച്ചഭക്ഷണം പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്‌. മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോൻജിയാണ്‌ ഫെയ്‌സ്‌ബുക്കിൽ കുറിപ്പ്‌ പങ്കുവച്ചിരിക്കുന്നത്‌. അതിൽ നിന്നും; “ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ… ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’ … മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐയുടെ

“ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ…, രുചിയില്ലെങ്കിൽ ക്ഷമിക്കുക”, ഹൃദയപൂർവ്വം ഉച്ചഭക്ഷണ പൊതിച്ചോറിലെ കുറിപ്പ് Read More »

ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന്

തിരുവനന്തപുരം: ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന് വയനാട്ടിൽ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവാണ് ഉദ്‌ഘാടനംചെയ്യുന്നത്. കാരാപ്പുഴ മെഗാ ടൂറിസ്‌റ്റ് ഗാർഡനിലാണ് സമാപനപരിപാടി. ‘ബോധപൂർണ്ണിമ’ പരിപാടിയുടെ ഭാഗമായി സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കിയ ‘മുക്തധാര: ലഹരിമുക്ത ക്യാമ്പസ്’ നാടകത്തിന്റെ സംസ്ഥാനതല പര്യടനത്തിന്റെ ഉദ്ഘാടനവും നടക്കും. എക്സൈസ് വകുപ്പിന്റെ ലഹരിമുക്ത കേരളം പ്രചാരണത്തിന്റെ പരിപാടിയോടു കൂടിയാണ് ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സമാപനം. വൈകീട്ട് മൂന്നു

ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന് Read More »

സഹ്യാദ്രി നാച്യറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വന്യജീവി ഫോട്ടോ​ഗ്രാഫി മത്സരത്തിൽ വിജയിച്ച് തൊടുപുഴ സ്വദേശി അനീഷ് ജയൻ

സഹ്യാദ്രി നാച്യറൽ ഹിസ്റ്ററി സൊസൈറ്റി 2022 ൽ വന്യജീവിവാരത്തോട് അനുബന്ധിച്ച് നടത്തിയ വന്യജീവി ഫോട്ടോ​ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തൊടുപുഴ സ്വദേശി അനീഷ് ജയൻ. 23 ന് തിരുവനന്തപുരം അയ്യൻകാളി സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി അനിൽ കുമാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഫോഡറൽ ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ചിലെ ജീവനക്കരാണ് അനീഷ്.

സഹ്യാദ്രി നാച്യറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വന്യജീവി ഫോട്ടോ​ഗ്രാഫി മത്സരത്തിൽ വിജയിച്ച് തൊടുപുഴ സ്വദേശി അനീഷ് ജയൻ Read More »

പൗരോഹിത്യ ശുശ്രൂഷയുടെ അൻപതാം നിറവ്

കട്ടപ്പന: ഇടുക്കി ഭദ്രാസനത്തിലെ സീനിയർ വൈദികനും റാന്നി – പെരുനാട് ബഥനി ആശ്രമാംഗവും സുപ്പീരിയറുമായിരുന്ന വെരി. റവ. തോമസ് റമ്പാൻ ഒ. ഐ. സി പൗരോഹിത്യ ശുശ്രൂഷയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പാറ അമ്പ്രയിൽ ഫീലിപ്പോസിന്റെയും ഏലിയാമ്മയുടെയും മകനായി 1943 മാർച്ച് 3 -ന് ജനിച്ച അദ്ദേഹം 1966 -ൽ ബഥനി സന്യാസാശ്രമ അംഗമായി. 1973 ജനുവരി 20 -ന് മലബാർ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ തീമോത്തിയോസിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 2010

പൗരോഹിത്യ ശുശ്രൂഷയുടെ അൻപതാം നിറവ് Read More »

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം, മൂന്നു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനപരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2018 ലാണ് വേതനം പരിഷ്കരിച്ചത്. എന്നാൽ ഇതിനകത്ത് ആയുർവേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ചില്ലെന്ന് യുഎൻഎ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വേതനം പരിഷ്കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചു. ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനപ്പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം, മൂന്നു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി Read More »

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ലഭിച്ചേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും.

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത Read More »

ജാതി വിവേചനമെന്ന് ആരോപണം, കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ജാതി വിവേചനവുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ കോട്ടയം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. രാജികത്ത് ചെയർമാന് നൽകി. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന് ശങ്കർ മോഹൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വർഷ കാലാവധി കഴിഞ്ഞതിന് ശേഷം തന്നിരുന്ന ഒരു വർഷത്തെ എക്സ്റ്റൻഷനും അവസാനിച്ചതിനാൽ രാജിവെച്ചുവെന്നാണ് ശങ്കർ മോഹൻ വിശദീകരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ജാതി അധിക്ഷേപം

ജാതി വിവേചനമെന്ന് ആരോപണം, കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു Read More »

പ്രളയം തകർത്തവരുടെ പുനരധിവാസം, പായസംവിറ്റ്‌ വീടുപണി പൂർത്തിയാക്കാൻ ഒരുങ്ങി സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി പായസംവിറ്റ്‌ പണം കണ്ടെത്താൻ ശ്രമിക്കുകയാണ് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലായി 25000 ലിറ്റർ പായസമാണ്‌ മേളയിലൂടെ ഉണ്ടാക്കി നൽകുന്നത്. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയായിലെ പാർട്ടി മെമ്പർമാരിൽ നിന്നും സംഭരിച്ച തുക ഉപയോഗിച്ചാണ് ഇതിനാവശ്യമായ രണ്ടേക്കർ പത്തു സെൻ്റു സ്ഥലം വാങ്ങിയത്.15 വീടുകളുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. പത്തു വീടുകൾ

പ്രളയം തകർത്തവരുടെ പുനരധിവാസം, പായസംവിറ്റ്‌ വീടുപണി പൂർത്തിയാക്കാൻ ഒരുങ്ങി സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി Read More »

സമ്മതമില്ലാതെ ഒരു പെൺക്കുട്ടിയെയോ സ്ത്രീയേയൊ തൊടരുതെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് ഹൈക്കോടതി

കൊച്ചി: ഒരു പെൺക്കുട്ടിയെയോ സ്ത്രീയേയൊ സമ്മതമില്ലാതെ തൊടരുതെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. സ്ക്കൂളുകളിൽ നിന്നും വീടുകളിൽ നിന്നുമാണ് ആൺക്കുട്ടികൾക്ക് ഈ പാഠങ്ങൾ പകർന്നു നൽകേണ്ടെതെന്നും ജസ്റ്റിസായ ദേവൻ രാമചന്ദ്രൻ പറഞ്ഞു. നോ എന്നാൽ നോ എന്നു തന്നെയാണെന്ന ബോധ്യം ഓരോ ആൺകുട്ടികളിലും ഉണ്ടാകേണ്ടതുണ്ട്. നിസ്വാർഥവും മാന്യവുമായി പെരുമാറാൻ സമൂഹം അവരെ പര്യാപ്തരാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് ഒരു പഴഞ്ചൻ ശീലമല്ല, അത് എക്കാലത്തേയും നന്മയാണ്. സമ്മതമില്ലാതെ ഒരു സ്ത്രീയെയും തൊടരുത്. പുരുഷത്വം

സമ്മതമില്ലാതെ ഒരു പെൺക്കുട്ടിയെയോ സ്ത്രീയേയൊ തൊടരുതെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് ഹൈക്കോടതി Read More »

പി.ടി 7 കാട്ടാനയെ പിടികൂടുന്നതിനായി ആർആർടി സംഘം വനത്തിലേക്ക് പുറപ്പെട്ടു

പാലക്കാട്‌: പി.ടി 7 കാട്ടാനയെ പിടിക്കുന്നതിനായി ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. സാന്നിധ്യം മനസിലാക്കിയാൽ സംഘം പിടി സെവനെ പിടികൂടാനായി ഉൾവനത്തിൽ കയറി, മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി നടപടിയും തുടങ്ങുമെന്നാണ് അറിയാൻ‌ കഴിഞ്ഞത്. ഇതു സംബന്ധിച്ച് ഡോ. അരുണിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സർജൻ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രത്യേക യോഗം വനംവകുപ്പ് ഓഫീസിൽ ചേർന്നിരുന്നു. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72

പി.ടി 7 കാട്ടാനയെ പിടികൂടുന്നതിനായി ആർആർടി സംഘം വനത്തിലേക്ക് പുറപ്പെട്ടു Read More »