ഞായറാഴ്ച നിശ്ചയിച്ചിരുന്ന ലോകകപ്പിൽ കളിക്കില്ല, ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഞായറാഴ്ച ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഗിൽ കളിക്കില്ല. പകരം ഇഷാൻ കിഷൻ ഓപ്പണറായേക്കും. പനിയെ തുടർന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മികച്ച ഫോമിൽ കളിക്കുന്ന ഗില്ലിൻറെ അഭാവം ഇന്ത്യയ്ക്ക തിരിച്ചടിയായേക്കും. ഡെങ്കിപ്പനിയുടെ പശ്ചാത്തലത്തിൽ 10 ദിവസമെങ്കിലും താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.