Timely news thodupuzha

logo

വനിതകളെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാ​ഗമായി വായ്പ പദ്ധതികളുമായി കേരള ബാങ്ക്

പാലക്കാട്: വനിതാദിനാഘോഷത്തിൽ മാതൃകാപരമായ ഇടപെടലുമായി കേരള ബാങ്ക്. വനിതകളെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാ​ഗമായി രണ്ട് വായ്പ പദ്ധതികളാണ് ബാങ്ക് പ്രഖ്യാപിച്ചത്. ടൂ വീലർ വായ്പ, വനിത പ്ലസ് ബിസിനസ് വായ്പകളുടെ സംസ്ഥാന വിതരണോദ്ഘാടനം ഭരണസമിതി അംഗം അഡ്വ. പുഷ്പദാസ് നിർവഹിച്ചു. ബാങ്ക് ഡയറക്ടർ കെ ജി വത്സലകുമാരി അധ്യക്ഷയായി.

ഇരുചക്ര വാഹനങ്ങൾ‍ വാങ്ങാൻ രണ്ട് ലക്ഷം രൂപവരെയാണ് ഷീ ടു വീലർ വായ്പയിലൂടെ വനിതകൾക്ക് അനുവദിക്കുന്നത്. വിദ്യാർഥിനികൾ, ​ഗവേഷണ വിദ്യാർഥികൾ, സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖല, സ്വകാര്യ മേഖല എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കാണ് വായ്പ നൽകുന്നത്. 9.75 ശതമാനം നിരക്കിൽ ഏഴ് വർഷക്കാലയളവിലാണ് വായ്പ നൽകുന്നത്.

വനിതകൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ അഞ്ച് ലക്ഷം നൽകുന്ന പദ്ധതിയാണ് വനിത പ്ലസ് ബിസിനസ് വായ്പ. ഫുഡ് കേറ്ററിങ്, ബ്യൂട്ടി പാർലർ, തയ്യൽ, ട്യൂഷൻ, ഡേ കെയർ എന്നിവ തുടങ്ങാൻ വായ്പ അനുവദിക്കും. 9.75 ശതമാനം നിരക്കിൽ ഏഴ് വർഷക്കാലയളവിലാണ് വായ്പ നൽകുന്നത്. 18 മുതൽ 65 വയസ് വരെയുള്ളവർക്ക് വായ്പ നൽകും. കുടുംബ വരുമാനം 45,000 രൂപയിൽ കുറഞ്ഞവരെയാണ് വായ്പയ്ക്കായി പരി​ഗണിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *