വണ്ണപ്പുറം പഞ്ചായത്തിൽ കൃഷിക്കാർക്ക് എതിരെ വനം വകുപ്പ് തുടർന്ന് വരുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കുവാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജുവിന്റെ നേതൃത്വത്തിൽ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് നിവേദനം നൽകി. സ്വന്തം പട്ടയഭൂമിയിൽ നട്ടുവളർത്തിയ പ്ലാവ്, ആഞ്ഞിലി, പാഴ്മരങ്ങൾ എന്നിവ മുറിക്കുന്നതിലും തൊഴിലുറപ്പ് സൈറ്റുകൾക്ക് പട്ടയമില്ലെന്ന കാരണം പറഞ്ഞ് തൊഴിലുറപ്പ് പണി നിറുത്തി വപ്പിച്ചും കൃഷിക്കാർക്ക് എതിരെ കള്ളക്കേസ് എടുത്തും വനം വകുപ്പ് ജനദ്രോഹ നടപടി തുടരുകയാണ്.
വണ്ണപ്പുറം പഞ്ചായത്തിലെ തലക്കോട് – ബ്ലാത്തിക്കല റോഡ് പുനരുദ്ധാരണം നടത്തി ടാർ ചെയ്യുന്നതിനും വനം വകുപ്പ് അനാവശ്യ തർക്കം ഉന്നയിക്കുന്നു. വനം വകുപ്പിന്റെ ജന ദ്രോഹ നടപടി നിർത്തി വക്കണമെന്ന് പി.ജെ.ജോസഫ് എം.എൽ.എ മുഖേന സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് മെംബർ ഷൈനി റെജി, ബ്ലോക്ക് മെമ്പർമാരായ അഡ്വ.ആൽബർട്ട് ജോസ്, രവി കൊച്ചിറക്കുന്നേൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സജി കണ്ണംമ്പുഴ, റഷീദ് തൊട്ടുങ്കൽ, ബേബി വട്ടക്കുന്നേൽ, സണ്ണി കളപ്പുര, കെ.എച്ച്.അസീസ് എന്നിവരും ചേർന്നാണ് വനംവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയത്.