Timely news thodupuzha

logo

കെട്ടിടത്തിന്‍റെ സ്ലാബ് ഇടിഞ്ഞു വീണ് 2 പേർ മരിച്ചു

അങ്കമാലി: കറുകുറ്റിയിൽ കെട്ടിടത്തിന്‍റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു. കെട്ടിട നിർമ്മാണത്തിനിടെയാണ് അപകടം. സംഭവത്തിൽ ജോണി അന്തോണി (52), ബംഗാൾ സ്വദേശി അലി ഹസന്‍ (30) എന്നിവർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു. ഇരുനില വീടിന്‍റെ നിർമ്മാണത്തിനിടെയാണ് അപകടമുണ്ടാവുന്നത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. ഇവെര കൂടാതെ മറ്റൊരാൾക്കു കൂടി അപകടത്തിൽ പരിക്കേറ്റിട്ടുണ്ടായിരുന്നു. ഇ‍യാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ഇയാളെ കറുകൂറ്റി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *