കൊച്ചി: ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ. സുപ്രീം കോടതിയെ സമീപിക്കാൻ 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. ഇന്നലെയാണ് എ രാജയ്ക്ക് യോഗ്യതയില്ലെന്ന് കാട്ടി തെരഞ്ഞെടുപ്പു ഫലം ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ എം.എൽ.എയെന്ന നിലയിലുള്ള യാതൊരു ആനുകൂല്യത്തിനും രാജയ്ക്ക് അർഹതയുണ്ടായിരിക്കില്ലെന്നും, നിയമസഭയിൽ രാജയ്ക്ക് വോട്ടുചെയ്യാനാവില്ലെന്നും കോടതി ഇടക്കാല സ്റ്റേയിൽ വ്യക്തമാക്കി.
ദേവികുളം തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ
