തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കുറിൽ പുതിയ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കേരളത്തിലെ ആകെയുള്ള കൊവിഡ് കോസുകളുടെ എണ്ണം 1,026 ആയി. 4.1 ശതമാനമാണ് ടിപിആർ. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്നും മുന്‍കരുതലുകൾ എടുക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് രാവിലെ 11 മണിക്ക് കൊവിഡ് അവലോകന യോഗം ചേരും.
അതേസമയം കഴിഞ്ഞ 24 മണിക്കുറിൽ രാജ്യത്ത് പുതിയ 645 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെയുള്ള ആക്‌ടീവ് കൊവിഡ് കോസുകളുടെ എണ്ണം 6559 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജസ്ഥാനിൽ നിന്നും കേരളത്തിൽ നിന്നും ഉൾപ്പടെ 2 മരണങ്ങൾ രേഖപ്പെടുത്തി. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,59,617 ആയി ഉയർന്നു.
രാജ്യത്ത് കൊവിഡ് 19, ഇന്‍ഫ്ലുവന്‍സ അണുബാധ എന്നിവയുടെ കണക്കുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുന്‍കരുതലുകൾ സ്വീകരിത്താന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. തീരദേശ പ്രദേശങ്ങളിൽ കൊറോണ വൈറസ് ആക്‌ടിവ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.