Timely news thodupuzha

logo

അവസരങ്ങളുടെ ജാലകം തുറന്ന് അടിമാലിയിൽ തൊഴിൽ മേള

ഇടുക്കി: കുടുംബശ്രീ ജില്ലാമിഷൻ, അടിമാലി ഗ്രാമപഞ്ചായത്ത്, അടിമാലി കുടുംബശ്രീ സിഡിഎസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വിജ്ഞാനകേരളം തൊഴിൽ മേള സംഘടിപ്പിച്ചു. തൊഴിൽ മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ നിർവഹിച്ചു.

എസ്ബിഐ ലൈഫ്, എൽഐസി, ആയുർ ഹെർബൽസ്, ടെസ്‌ല, ആൻസൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഡെൽഹിവെറി കൊറിയർ തുടങ്ങി 13 കമ്പനികൾ ഉദ്യോഗാർഥികളെ തേടി തൊഴിൽ മേളയിൽ എത്തി. 200 ഉദ്യോഗാർഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു.

ഉദ്യോഗാർഥികളുടെ യോഗ്യത പരിശോധനക്ക് പുറമെ അഭിമുഖവും നടത്തിയാണ് നിയമനം. അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച തൊഴിൽ മേളയുടെ ഉദ്ഘാടന യോഗത്തിൽ സിഡിഎസ് ചെയർപേഴ്‌സൺ ജിഷ സന്തോഷ് അധ്യക്ഷത വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്‌സൺ സിനി രാജേഷ് സ്വാഗതം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *