കൊച്ചി: ലൈഫ് മിഷൻ കോഴകേസിൽ മുൻ സി.ഇ.ഒ യു.വി.ജോസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ മൊഴിയിലാണ് ജോസിനെ ഇന്നും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ഇയാൾ ഇഡിയുടെ ഓഫീസിലെത്തി. ഇന്നലെയും ഇയാളെ ഇഡി ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷൻ പ്രോജക്‌ടിൽ യൂണിടാക്കിന് കരാർ നൽകിയത് യുവി ജോസിന് അറിവോടെയെന്നായിരുന്നു സന്തോഷ് ഇപ്പൻ മൊഴി നൽകിയത്. കോഴയുടെ ഒരു പങ്ക് യു വി ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സാന്തോഷ് ഈപ്പൻ പറയുന്നു. കസ്റ്റഡിയിലുള്ള സന്തോഷ് ഇപ്പനെയും ഒന്നിച്ചിരുത്തിയാവും യു വി ജോസിനെ ഇഡി ചോദ്യം ചെയ്യുക.