Timely news thodupuzha

logo

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിൽ ആദ്യ അതിഥിയായി വൈഗയെന്ന കടുവയെ എത്തിച്ചു

തൃശൂർ: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യ അതിഥിയായി കടുവ എത്തി. വൈഗ എന്ന കടുവയെ നെയ്യാറില്‍ നിന്നാണ്‌ എത്തിച്ചത്‌. ചന്ദനക്കുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. രണ്ടാമത്തെ കടുവയേയും ഉടൻ എത്തിക്കും. സ്ഥലവുമായി ഇണങ്ങിയ ശേഷം മാത്രമെ ആവാസ ഇടത്തിലേക്ക് മാറ്റുകയുള്ളു.

മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസവ്യവസ്ഥയിൽച്ചെന്ന്‌ കാണാവുന്ന വിധം, ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് പുത്തൂരിൽ ഒരുങ്ങുന്നത് .സൈലന്റ് വാലി, കൻഹ തുടങ്ങി ഒമ്പത് മേഖലകളിൽ 24 തനത് ആവാസവ്യവസ്ഥകളാണൊരുങ്ങുന്നത്‌. പത്തുലക്ഷത്തോളം വനവൃക്ഷങ്ങൾ നട്ടാണ് ജൈവഇടങ്ങൾ തിരിച്ചുപിടിക്കുന്നത്. 310 കോടി ചെലവിലാണ്‌ 336 ഏക്കറിൽ പാർക്ക്‌ നിർമിക്കുന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *