തിരുവനന്തപുരം: കേരളത്തിൽ പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് കത്തിൽ പേരുള്ള നടുമുറ്റത്തില്‍ ജോസഫ് ജോണി. ഭീഷണി കത്ത് എഴുതിയിട്ടില്ലെന്നാണ് ജോസഫ് പറയുന്നത്. ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് പാർട്ടി ഓഫീസിൽ നിന്നും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാർ അന്വേഷണം നടത്തി.
ഇതിന്റെ ഭാഗമായി ജോസഫിൽ നിന്നും വിവരം സേഖരിച്ചു. തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ടെന്നും മറ്റൊരാൾ തന്നെ കുരുക്കാൻ ശ്രമിച്ചതാണെന്ന സംശയമുള്ള ആളുടെ കൈയക്ഷരവും ഈ കൈയക്ഷരവും സാമ്യമുണ്ടെന്നമാണ് ജോസഫ് പറയുന്നത്. കേരളാ സന്ദർശനത്തിനിടെ പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ലഭിക്കുകയായിരുന്നു.
ഈ മാസം പതിനേഴിന് എറണാകുളം സ്വദേശി ജോസഫ് ജോണി നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. എ.ഡി.ജി.പി ഇൻ്റലജൻസിന് പാർട്ടി ഓഫീസിൽ നിന്നും കത്ത് കൊടുത്ത് കൊണ്ട് അന്വേഷണത്തിനായി പരാതി നൽകി. പിന്നീട് പൊലീസും രഹസ്യാന്വേഷണ വിഭാഗവും വളരെ ഗൗരവത്തോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു.