തൊടുപുഴ: ഇംഗ്ളീഷ് ഭാഷയിൽ ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടനയായ ടോസ്റ്റ്മാസ്റ്റേഴ്സ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിനു മുന്നോടിയായി ഏപ്രിൽ 26 ന് ടോസ്റ്റ് മാസ്റ്റർമാരുടെ മാതൃകായോഗം ചേരും. പി.ഡബ്ലിയൂ.ഡി.റെസ്റ്റ് ഹൗസിൽ വെച്ച് നടക്കുന്ന യോഗത്തിൽ സംഘടനയുടെ തൊടുപുഴയിലെ പ്രവർത്തനത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.
ഇംഗ്ളീഷ് ഭാഷയിൽ ആശയവിനിമയം പരിശീലിപ്പിക്കുന്ന പ്രശസ്ത അന്താരാഷ്ട്ര സംഘടനയാണ് ടോസ്റ്റ്മാസ്റ്റേഴ്സ്. ടോസ്റ്റ്മാസ്റ്റേഴ്സിന്റെ പരിശീലന ക്ലാസുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 9447750939 എന്ന നമ്പറിൽ ബന്ധപ്പെടാം. തൊടുപുഴയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ടോസ്റ്റ് മാസ്റ്റേഴ്സ് ഡിവിഷൻ ഡയറക്ടർ എം.എസ്.മോഹന ചന്ദ്രൻ, രാകേഷ് നായർ, നന്ദകുമാർ, എസ്.ദീപു എന്നിവർ പങ്കെടുത്തു.