
ഉഡൈന്‍: ഇറ്റാലിയൻ ലീഗ് ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ് അവസാനിച്ചു. ഉഡിനിസിനെതിരായ മത്സരത്തില്‍ സമനില നേടിയതോടെയാണ് നാപോളി ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ടത്. 33 വര്‍ഷത്തിനുശേഷമാണ് ടീം ഇറ്റാലിയന്‍ സീരി എ ജേതാക്കളായത്.

സാന്‍ഡി ലോവ്‌റിച്ചിലൂടെ ഉഡിനിസ് ആദ്യം മുന്നിലെത്തിയെങ്കിലും സൂപ്പര്‍ താരം വിക്‌ടര്‍ ഒസിംഹെനിലൂടെ നാപോളി ഒരു ഗോള്‍ മടക്കി സമനില നേടി. അഞ്ച് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ആധികാരികമായാണ് 33 വര്‍ഷത്തിനുശേഷം നാപോളി കിരീടം നേടുന്നത്. 33 മത്സരങ്ങളില്‍ നിന്ന് 25 വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയുമടക്കം 80 പോയന്റാണ് നാപോളിയ്ക്കുള്ളത്.

രണ്ടാമതുള്ള ലാസിയോയ്ക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് വെറും 64 പോയന്റ് മാത്രമാണുള്ളത്. 16 പോയന്റ് വ്യത്യാസത്തില്‍ നാപ്പോളി കിരീടമുറപ്പിച്ചു. ശേഷിക്കുന്ന എല്ലാ മത്സരങ്ങളില്‍ വിജയിച്ചാല്‍പ്പോലും ലാസിയോയ്ക്ക് നാപ്പോളിയ്‌ക്കൊപ്പം എത്താനാവില്ല.