തൊടുപുഴ: സംസ്ഥാനത്തെ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളും, അവിടെ നടക്കുന്ന പ്രവർത്തനങ്ങളും പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാക്കണമെന്നും, സ്വകാര്യ ഏജൻസികളെക്കൊണ്ട് പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, ലാഭക്കൊതി മൂത്ത് വിനോദ സഞ്ചാരികളെ കൊന്നൊടുക്കുകയാണ് വിനോദ കേന്ദ്രങ്ങളിൽ നടക്കുന്നതെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ പ്രസ്താവനയിലൂടെ അറിയിച്ചു.
താനൂരിലെ ബോട്ടപകടം മനുഷ്യ നിർമ്മിതമാണെന്നും, ഉത്തരവാദികളായവരെ തുറങ്കലിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടങ്ങളുണ്ടായിട്ട് പരിഹാരം കാണുന്നതിന് പകരം അപകടം ഉണ്ടാവാതെ നോക്കുകയാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമെന്നും കേരള പുലയൻ മഹാസഭ ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ പ്രസ്താവനയിൽ അറിയിച്ചു.