മുവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ച ആറാമത് ഫാ. തോമസ് മലേക്കൂടി എൻഡോവ്മെന്റ് ലക്ചർ സീരീസ്’ സംഘടിപ്പിച്ചു. എഡ്യുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്ഫോമേഷൻ:ഇഷ്യു ആന്റ് ഇംപറേറ്റീവ്സെന്ന (വിദ്യാഭ്യാസം സാമൂഹിക പരിവർത്തനത്തിന്: പ്രശ്നങ്ങളും ആവശ്യകതയും) വിഷയത്തെ ആസ്പദമാക്കി ബാംഗ്ലൂർ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസ് ഡയറക്ടറും സി.ബി.ഐ മെഡിക്കൽ എഡ്യൂക്കേഷൻ സെക്രട്ടറിയുമായ റവ. ഡോ. പോൾ പാറത്താഴം ക്ലാസ് നയിച്ചു.
കോളേജ് മാനേജർ മോൺ. ഡോ പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സോമി പി മാത്യു മെക്കാനിക്കൽ വിഭാഗം മേധാവി ഡോ.ഷണ്മുഖേഷ് കെ എന്നിവർ നേതൃത്വം നൽകി. ഡയറക്ടർ ഫാ. പോൾ നെടുംപുറത്ത്, പ്രിൻസിപ്പാൾ ഡോ. കെ കെ രാജൻ,അസോസിയേറ്റ് പ്രൊഫ.ലീബ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.