തൊടുപുഴ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എല്ലാ മാസവും ജില്ലാ അടിസ്ഥാനത്തില്‍ നിധി ആപ്പ് നികട് 2.0(പി.എഫ്. നിങ്ങളുടെ അരികെ) പരാതി പരിഹാര, ബോധവല്‍ക്കരണ ക്യാമ്പ് ജൂണ്‍ 27ന് ദേവികുളം ആര്‍ ഡി ഒ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇടുക്കി ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കുന്ന സമ്പര്‍ക്ക പരിപാടിയില്‍ തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പരാതി വിശദമായി എഴുതി മൂന്നാര്‍ പി.എഫ് ഓഫീസില്‍ അസിസ്റ്റന്റ് പി.എഫ് കമ്മീഷണര്‍, ഇ.പി.എഫ്.ഒ ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ do. munnar@epfindia.gov.in എന്ന ഇ-മെയിലിലേക്കോ ഈ മാസം 21ന് മുമ്പ് ലഭിക്കത്തക്ക വിധം അയക്കണം. പരാതിയില്‍ പി എഫ് നമ്പര്‍, യു എ എന്‍, പി പി ഒ നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് കോഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍(ബാധകമായവ) എന്നിവ ചേര്‍ത്തിരിക്കണം. പരിപാടി ദിവസം നേരിട്ട് എത്തിയും പരാതി ബോധിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895533820.