വാഷിങ്ടൺ ഡിസി: യു.എസ് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങും മുമ്പ് മാധ്യമങ്ങൾക്കു മുന്നിലെത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ്.

യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത വാർത്താസമ്മേളനമായിരിക്കും നടത്തുക. യു.എസിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള ഓരോ മാധ്യമപ്രവർത്തരുടെ ഓരോ ചോദ്യങ്ങൾക്കായിരിക്കും മോദി മറുപടി പറയുകയെന്നും കിർബി വ്യക്തമാക്കി.
അതേസമയം, മോദി മാധ്യമങ്ങളെ കാണുന്നത് ‘വലിയ കാര്യം'(ബിഗ് ഡീൽ) ആണെന്ന കിർബിയുടെ പരാമർശവും ശ്രദ്ധേയമായി. ഒമ്പതു വർഷം മുൻപ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം ഇതുവരെ മോദി ഒരു വാർത്താസമ്മേളനം പോലും നടത്തിയിട്ടില്ല.
2019മെയിൽ ഒരു വാർത്താസമ്മേളനത്തിൽ പങ്കെടുത്തെങ്കിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല.
”സന്ദർശനത്തിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ ഞങ്ങൾക്ക് അതിയായ നന്ദിയുണ്ട്”, കിർബി പറഞ്ഞു.