പൈങ്കുളം: സെന്റ്.റീത്താസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും പ്രതിഭാ സംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. കെ.സി.എസ്.എൽ കോതമംഗലം രൂപത ഡയറക്ടർ റവ.ഫാ.വർഗീസ് പാറമേൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ .ഫാ.മാത്യൂസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ജോയിസ് മുക്കുടം എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.
സാഹിത്യാഭിരുചി വളർത്തുന്നതിനും പുതിയ കലാകാരന്മാരെ സൃഷ്ടിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദി സഹായകമാകണമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ് പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ഷൈനി സേവ്യർ, പി.ടി.എ പ്രസിഡന്റ് ടോമി ജോസഫ്, എം.പി.ടി.എ പ്രസിഡന്റ്സൈനോ സനീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
കെ.സി.എസ്.എൽ ആനിമേറ്റർ സിസ്റ്റർ തെരേസ് കെ ജോസഫ് കൃതജ്ഞത അർപ്പിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.