ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഇന്ന് മണിപ്പൂർ സന്ദർശിക്കും. പതിനൊന്നു മണിയോടെ ഇംഫാലിൽ എത്തുന്ന അദ്ദേഹം ആദ്യം സന്ദർശിക്കുക കുക്കി മേഖലയായ ചുരാചന്ദ്പൂരാണ്.
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നതിനൊപ്പം പ്രാദേശിക പ്രതിനിധികളുമായും, പ്രദേശ വാസികളുമായി സംവദിക്കും. മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം.

കലാപഭൂമിയെ സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങൾ പുറത്തുവിട്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാൽ വ്യക്തമാക്കി. വിദ്വേഷത്തെ തോൽപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.