Timely news thodupuzha

logo

ചെല്ലാനത്ത് ‌കടലാക്രമണം

കൊച്ചി: കനത്ത മഴ തുടരുന്നതോടെ ചെല്ലാനത്ത് ‌കടലാക്രമണം രൂക്ഷമായി. കണ്ണമാലി ചെറിയകടവ്, കട്ടിക്കാട്ട് പാലം, മൂർത്തി ക്ഷേത്രം പരിസരങ്ങളിൽ വെള്ളം ഇരച്ചുകയറി. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളാണിത്.

ചെല്ലാനം പുത്തൻതോട് ബീച്ച് വരെ 7.35 കി.മീ ടെട്രോപോഡ് കടൽഭിത്തി ഉള്ളതിനാൽ ജനവാസ മേഖല സുരക്ഷിതമാണ്.

അതേസമയം, അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർന്ന് മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലായി വ്യാപക നാശനഷ്ട്ടങ്ങളാണ് ഉണ്ടായത്. ക​ന​ത്ത മ​ഴ​യേ​തു​ട​ർ​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ വെ​ള്ളം ക​യ​റി. സ്റ്റാ​ൻ​ഡി​ന​ക​ത്ത് മു​ട്ടോ​ളം വെ​ള്ള​മു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി.സ്റ്റാ​ൻ​ഡി​ന് പു​റ​ത്തും വ​ലി​യ തോ​തി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഇ​വി​ടെ നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

തൃശൂർ പെരിങ്ങാവിൽ മരം കടപുഴകി റോഡിലേക്ക് വീണു. പെരിങ്ങാവ് ജംക്‌ഷനിൽ നിന്ന് ഷൊർണൂർ റോഡിലേക്ക് തിരിയുന്ന വഴിയിലാണ് മരം വീണരിക്കുന്നത്.

മരം വീണ് ഈ പ്രദേശത്തെ വൈദ്യുതി ലൈൻ പൂർണമായി തകർന്നു. പ്രദേശത്ത് വൈദ്യുതി പുനസ്ഥാപിക്കാൻ 2 ദിവസമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

കോട്ടയം വെച്ചൂരിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു. കനത്ത മഴ തുടരുന്ന സഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ ഇന്ന് വ‌ൈകീട്ട് 5 മണിക്ക് റവന്യു മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. എല്ലാ ജില്ലകളിലേയും കളക്ടർമാരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

പത്തനംത്തിട്ട, എറണാകുളം ജില്ലകളിലാണ് വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പമ്പാനദിയിൽ ജലനിരപ്പ് ‌ഉയർന്നതിനാൽ പെരുനാട് പഞ്ചായത്തിലെ കോസ്‌വേകൾ മുങ്ങി. തുടർന്ന് കുറുമ്പൻമൊഴിയിൽ 350 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.

എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 7 എൻഡിആർഎഫ് സംഘങ്ങളെ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, വയനാട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് നിലവിൽ എൻഡിആർഎഫ് സംഘങ്ങളുള്ളത്. മലയോരപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *