തൊടുപുഴ: ദേശീയ ഡോക്ടർ ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ തന്നെ ഏറ്റവും മുതിർന്ന ഡോക്ടറും സെൻറ് മേരീസ് ഹോസ്പിറ്റലിലെ മാനേജിങ്ങ് ഡയറക്ടറുമായ ഡോ.എബ്രഹാം തേക്കുംകാട്ടിലിനെ ഐ.എം.എ തൊടുപുഴയുടെ നേതൃത്വത്തിൽ പത്മശ്രീ ജേതാവായ പ്രമുഖ ഗ്യാസ്ട്രോ എൻഡോളജിസ്റ്റ് ഡോ.ഫിലിപ്പ് അഗസ്റ്റിൻ ആദരിച്ചു.
കഴിഞ്ഞ 65 വർഷക്കാലമായി തൊടുപുഴയുടെ ആരോഗ്യ രംഗത്ത് അദ്ദേഹം ചെയ്ത സ്തുത്യർഹമായ കർമ്മനിരതയുടെയും സത്യസന്ധതയുടെയും കൃത്യനിഷ്ഠയുടെയും സേവനങ്ങൾ അടിസ്ഥാനമാക്കി അദ്ദേഹത്തെ ആദരിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമാണെന്ന് ഐ.എം.എ തൊടുപുഴ അറിയിച്ചു…
97ആം വയസിലും സെന്റ് മേരീസ് ഹോസ്പിറ്റലിൽ സമയപരിധിയില്ലാതെ ആണ് അദ്ദേഹം തന്റെ സേവനം നൽകുന്നത്.