Timely news thodupuzha

logo

അന്തർസംസ്ഥാന എ.റ്റി.എം തട്ടിപ്പ് വീരൻ പിടിയിൽ

തൊടുപുഴ: എ.റ്റി.എം കൗണ്ടറുകളിൽ നിന്നും പൈസ തട്ടിയെടുക്കുന്നയാൾ പിടിയിൽ. എ.റ്റി.എം കൗണ്ടറുകളിൽ പേപ്പർ തിരുകി വെച്ച ശേഷം ഇടപാടുകാരെ സഹായിക്കാനെന്ന വ്യാജേന കൗണ്ടറിനുള്ളിൽ കയറി പിൻ നമ്പർ മനസിലാക്കി പൈസ തട്ടിയെടുത്തു കൊണ്ടിരുന്ന തമിഴ്നാട് ബോഡി സ്വദേശി തമ്പിരാജിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റു ചെയ്തത്. ഇടപാടുകാരന്റെ എ.റ്റി.എം കാർഡ് കൈക്കലാക്കി, കാർഡ് മാറി എ.റ്റി.എം മിഷനിൽ ഇട്ട ശേഷം പിൻ നമ്പർ അടിപ്പിച്ച് നമ്പർ മനസ്സിലാക്കി കാർഡുമായി കടന്നു കളയുകയും അതിനുശേഷം മറ്റുള്ള എ.റ്റി.എമ്മുകളിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.

രണ്ടാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കട്ടപ്പന സ്വദേശിയായ ശ്രീജിത്ത്. എസ് നായർ കട്ടപ്പന ഇടശ്ശേരി ജംഗ്ഷൻ ഭാഗത്തുള്ള എസ്.ബി.ഐ എ.റ്റി.എം കൗണ്ടറിൽ തന്റെ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചു എങ്കിലും കാർഡിടാൻ സാധിച്ചില്ല. തുടർന്ന് അടുത്തുള്ള കാനറ ബാങ്ക്,സെൻട്രൽ ബാങ്ക് എ.റ്റി.എമ്മുകളിൽ ചെന്നപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായത്. പിന്നീട് എസ്.ബി.ഐയുടെ മറ്റൊരു എ.റ്റി.എം മെഷീന് മുൻപിൽ പൈസയും ആയി നിന്ന തമ്പിരാജിനോട് പണം കിട്ടിയത് എങ്ങനെയെന്ന് ചോദിച്ചപ്പോൾ അയാൾ കാർഡ് വാങ്ഹി എ.റ്റി.എം മെഷീനിൽ ഇടുകയും ശ്രീജിത്തിനെ കൊണ്ട് പിൻ നമ്പർ അടിപ്പിക്കുകയും ചെയ്തു. ഇൻകറക്ട് പിന്നെന്ന് സ്ക്രീനിൽ കാണിച്ചതിനെ തുടർന്ന് കാർഡുമായി ശ്രീജിത്ത് മടങ്ങി പോകുകയും ചെയ്തു. കൂടുതൽ എ.റ്റി.എമ്മുകളിൽ ഉപയോഗിച്ചതിനാൽ ആണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ അടുത്ത ദിവസം രാവിലെ മുതൽ തന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിയുന്നതായുള്ള മെസ്സേജ് വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കിയത്.

തുടർന്ന് ബാങ്കിനെ സമീപിച്ചപ്പോൾ ആണ് തന്റെ കയ്യിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എ.റ്റി.എം കാർഡാണെന്ന് വ്യക്തമായത്. ഉടൻ തന്നെ ബാങ്കിലും കട്ടപ്പന പോലീസ് സ്റ്റേഷനിലും പരാതി നൽകി. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചും സാമാനമായ കുറ്റക്യത്യങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുമാണ് പ്രതിയെ പിടികൂടിയത്.

പ്രതി തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രികരിച്ച് സാമാന രീതിയിലുള്ള 30ഓളം കുറ്റക്യത്യങ്ങൾ നടത്തിയിട്ടുണ്ട്. ആറ് മുമ്പാണ് ഇയാൾ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയത്. വളരെ അപൂർവ്വമായി മാത്രം സ്വന്തം വീട്ടിലെത്താറുള്ള ഇയാളെ രഹസ്യമായി നിരീക്ഷിക്കുകയും, പിന്നീട് വീട്ടിലെത്തിയെന്ന വിവരം ലഭിച്ച ഉടനെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് ഐം.പി.എസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഐ.പി.റ്റി.സി മുരുകൻ, കട്ടപ്പന ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ സജിമോൻ ജോസഫ്, വി.കെ അനീഷ് എന്നിവർ ചേർന്ന് തമിഴ്നാട് ക്രൈം പോലീസിൽ ഉള്ള എസ്.ഐ ഷംസുദ്ദീൻ, സേതുപതി എന്നിവരുടെ സഹായത്തോടു കൂടിയാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *