മുംബൈ: ബിസിനസ് പാർട്ണർ 1.55 കോടി രൂപ തട്ടിയെടുത്തു എന്നാരോപിച്ച് ബോളിവുഡ് താരം വിവേക് ഒബ്രോയ് നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്.
സഞ്ജയ് സാഹ, അയാളുടെ അമ്മ നന്ദിത സാഹ, രാധിക നന്ദ എന്നിവർക്കെതിരേയാണ് വിവേകും ഭാര്യ പ്രിയങ്ക ആൽവയും അക്കൗണ്ടൻറ് വഴി പരാതി നൽകിയിരിക്കുന്നത്. സഞ്ജയ് സാഹയുടെ സിനിമാ നിർമാണ, ഇവൻറ് ഓർഗനൈസിങ് കമ്പനിയിൽ വിവേക് നിക്ഷേപിച്ച തുക വ്യക്തിപരമായ ആവശ്യങ്ങൾക്ക് അടക്കം മറ്റു കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.
വിവേക് ഒബ്രോയ് 2017ൽ ഒബ്രോയ് ഓർഗാനിക്സെന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു. കമ്പനി നഷ്ടത്തിലായപ്പോൾ പണം തട്ടിയെടുത്തുവെന്ന് ഇപ്പോൾ ആരോപിക്കുന്ന മൂന്നു പേരെയും കമ്പനിയിൽ പങ്കാളികളാക്കുകയായിരുന്നു.