ഇടവെട്ടി: ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള ‘പകൽ വീട് ‘ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് പകൽ വീടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കൊതകുത്തിയിലെ കെട്ടിടത്തിലാണ് സ്ഥാപനം തുടങ്ങിയിരിക്കുന്നത്. ഐ.സി.ഡി.എസ് സൂപ്പർവൈസർ ദിവ്യ പദ്ധതി വിശദീകരണം നടത്തി. ഉദ്ഘാടന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അഡ്വ.അജ്മൽ ഖാൻ അസീസ്, ബിന്ദു ശ്രീകാന്ത്, താഹിറ അമീർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.എസ്.അബ്ബാസ്, അംഗം സി.സി.ശിവൻ, ഫർസ സലിം, പത്മാവതി രഘുനാഥ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെസുഭാഷ് കുമാർ സ്വാഗതവും എ.ഡി.എസ് സെക്രട്ടറി മോളി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.